x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ല​റി​യി​ൽ ആ​ളെ​ത്തി​യി​ല്ല, പ​ക്ഷെ കു​ര​ങ്ങ​നെ​ത്തി! ഇ​ന്ത്യ-​ഉ​റു​ഗ്വേ മ​ത്സ​ര​ത്തി​നി​ടെ കാ​ണി​ക്കു​നേ​രെ ആ​ക്ര​മ​ണം


Published: October 8, 2026 03:13 PM IST | Updated: October 8, 2026 03:13 PM IST

സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ ഇ​ന്ത്യ - ഉ​റു​ഗ്വേ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ പോ​രാ​ട്ട​ത്തി​നി​ടെ ഗാ​ല​റി​യി​ൽ വി​ചി​ത്ര​മാ​യ ഒ​രു സം​ഭ​വം അ​ര​ങ്ങേ​റി. കാ​ണി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്ന മ​ത്സ​ര​ത്തി​നി​ടെ ഒ​രു കു​ര​ങ്ങ​ൻ കാ​ണി​ക​ൾ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഈ​സ്റ്റ് ബം​ഗാ​ൾ ക്ല​ബ് മു​ൻ​കൈ​യെ​ടു​ത്ത് സൗ​ജ​ന്യ​മാ​യി ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ളു​ക​ൾ മാ​ത്ര​മാ​ണ് മ​ത്സ​രം കാ​ണാ​ൻ എ​ത്തി​യി​രു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് ക​ളി കാ​ണാ​ൻ എ​ത്തി​യ ഒ​രു ആ​രാ​ധ​ക​ന്‍റെ തോ​ളി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ര​ങ്ങ​ൻ ചാ​ടി​വീ​ഴു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

ആ​രാ​ധ​ക​ന്‍റെ ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്താ​യി ക​ടി​ക്കാ​ൻ നോ​ക്കി​യ കു​ര​ങ്ങ​ൻ, അ​ദ്ദേ​ഹം ചെ​റു​ത്തു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് അ​വി​ടെ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ളി കാ​ണാ​ൻ ആ​ളി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ന്ന സ്റ്റേ​ഡി​യ​ത്തി​ലെ ഈ ​അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

കോ​ൽ​ക്ക​ത്ത​യി​ലെ ആ​രാ​ധ​ക​രു​ടെ മോ​ശം പ്ര​തി​ക​ര​ണ​വും കാ​ണി​ക​ളു​ടെ കു​റ​വും കാ​ണി​ക്കു​ന്ന വീ​ഡി​യോ​ക​ൾ മു​ൻ​പ് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​പു​തി​യ സം​ഭ​വ​വും ത​രം​ഗ​മാ​യ​ത്. മ​ത്സ​ര​ത്തി​ൽ വ​ൻ തി​രി​ച്ച​ടി​യാ​ണ് ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ഉ​റു​ഗ്വേ ഇ​ന്ത്യ​യെ ത​ക​ർ​ത്തു​ക​ള​ഞ്ഞു. ക​ളി പു​ന​രാ​രം​ഭി​ക്കു​മ്പോ​ൾ 2-1 എ​ന്ന നി​ല​യി​ൽ മു​ന്നി​ലാ​യി​രു​ന്ന ഉ​റു​ഗ്വേ, അ​തി​നു​ശേ​ഷം ക​ളം നി​റ​ഞ്ഞു ക​ളി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​നി​ട​യി​ൽ ക​ന​ത്ത ഇ​ടി​മി​ന്ന​ൽ കാ​ര​ണം കു​റ​ച്ചു​സ​മ​യം ക​ളി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ക്രി​ക്ക​റ്റി​നേ​ക്കാ​ൾ ഫു​ട്ബോ​ളി​നെ നെ​ഞ്ചേ​റ്റു​ന്ന കോ​ൽ​ക്ക​ത്ത​യി​ൽ, അ​തും ഒ​രു വ​ലി​യ അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം ന​ട​ക്കു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ഒ​ഴി​ഞ്ഞ ഗാ​ല​റി കാ​ണേ​ണ്ടി വ​ന്ന​ത് ആ​രാ​ധ​ക​രെ​യും സം​ഘാ​ട​ക​രെ​യും ഒ​രു​പോ​ലെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്.

ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യും സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചും എ​ഐ​എ​ഫ്എ​ഫും സം​സ്ഥാ​ന സ​ർ​ക്കാ​രും പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഏ​താ​യാ​ലും പ​രാ​ജ​യ​ത്തി​ന്‍റെ നി​രാ​ശ​യ്ക്കി​ട​യി​ലും ഗാ​ല​റി​യി​ലെ കു​ര​ങ്ങ​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ക​ളി​ക്ക​ള​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി മാ​റി.

Tags : IndiaVsUruguay SaltLakeStadium KolkataFootball IndianFootball ViralVideo

Recent News

Corehub Up