ബംഗളൂരുവിലെ ബിഎംടിസി ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച യുവാവിനെ ഡ്രൈവർ തടഞ്ഞുവെച്ച സംഭവം വൻ ചർച്ചയാകുന്നു. ഹെബ്ബാൾ-മാന്യത ടെക് പാർക്ക് റൂട്ടിൽ സർവീസ് നടത്തിയ ബസിലാണ് സംഭവം.
യുവതി ചോദ്യം ചെയ്തതോടെ രംഗത്തിറങ്ങിയ ഡ്രൈവർ പ്രവീൺ, യുവാവ് ബസിൽ നിന്ന് ഇറങ്ങിപ്പോകാതിരിക്കാൻ വാതിലുകൾ അടച്ച് തടഞ്ഞുനിർത്തുകയായിരുന്നു.
ഇതിനിടെ ഡ്രൈവർക്ക് നേരെ ഇയാൾ തുപ്പിയതോടെ വാക്കുതർക്കം കൈയേറ്റത്തിലേക്ക് നീങ്ങി. സംഭവത്തിൽ ഇതുവരെ പൊലീസിലോ വകുപ്പുതലത്തിലോ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല.
എന്നാൽ, ദൃശ്യങ്ങൾ പ്രചരിച്ചതോടെ അക്രമിയെ തടഞ്ഞ ഡ്രൈവറുടെ ധീരമായ ഇടപെടലിനെ ഒരുവിഭാഗം പ്രശംസിക്കുമ്പോൾ, നിയമം കൈയിലെടുക്കാതെ കാര്യങ്ങൾ പൊലീസിനെ അറിയിക്കുകയായിരുന്നു വേണ്ടതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
A woman faced sexual harassment by a copassenger on a #BMTC bus near Manyata Tech Park in #Bengaluru.After she confronted the accused, the BMTC driver locked the bus doors to stop him from fleeing and assaulted him. A video of the incident has gone viral. #Karnataka pic.twitter.com/MhXMNMZs4e
— Imran Khan (@KeypadGuerilla) July 25, 2026
Tags : Bengaluru BMTC BengaluruNews PublicSafety ViralVideo