അസമിലെ പ്രളയക്കെടുതികളുടെ നടുക്കുന്ന ആഘാതം വ്യക്തമാക്കുന്ന നോവൂറുന്നൊരു കാഴ്ചയാണ് ഇപ്പോൾ ഇന്റൽ തരംഗമാകുന്നത്. വെള്ളപ്പൊക്കത്തിൽ തകർന്നുതരിപ്പണമായ വീടിനുള്ളിലെ കനത്ത ചെളിക്കൂനയ്ക്കിടയിലൂടെ തന്റെ കളിപ്പാട്ടങ്ങൾ തിരയുന്ന ഒരു പെൺകുട്ടിയാണ് ഈ ദൃശ്യങ്ങളിലുള്ളത്.
പ്രളയജലം പൂർണമായും ഇറങ്ങിപ്പോയെങ്കിലും വീടിനകത്ത് ഇപ്പോഴും രണ്ടടിയോളം ഉയരത്തിൽ ചളിയും അവശിഷ്ടങ്ങളും കെട്ടിക്കിടക്കുകയാണ്. തനിക്കുമുമ്പിൽ നിൽക്കുന്ന വലിയ ദുരന്തത്തെപ്പോലും വകവെക്കാതെ, ആ ചെളിക്കട്ടകൾ ഓരോന്നായി വകഞ്ഞുമാറ്റി തന്റെ കുഞ്ഞുസമ്പാദ്യങ്ങൾ വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ആ കുട്ടി.
ഭൗതിക നഷ്ടങ്ങൾക്കുമപ്പുറം ഒരു വെള്ളപ്പൊക്കം സാധാരണക്കാരുടെ ജീവിതത്തിലും കൊച്ചുസ്വപ്നങ്ങളിലും ഉണ്ടാക്കുന്ന ആഴത്തിലുള്ള മുറിവുകളുടെ നേർക്കാഴ്ചയായി മാറുകയാണ് ഈ സംഭവം.
ലക്ഷക്കണക്കിന് ആളുകളുടെ മനസലിയിച്ച ഈ വീഡിയോ പ്രളയത്തിന്റെ യഥാർഥ ദുരന്തമുഖം എത്രത്തോളം ദാരുണമാണെന്ന് ലോകത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
Tags : AssamFloods HumanCostOfDisaster HeartbreakingMoments ViralVideo AssamFloodRelief