Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AssamFloods

Kouthukam

പ്ര​ള​യം ക​വ​ർ​ന്ന കു​ഞ്ഞു​സ്വ​പ്ന​ങ്ങ​ൾ: ചെ​ളി​യി​ൽ ക​ളി​പ്പാ​ട്ടം തി​ര​യു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം മ​ന​സ് അ​ലി​യി​ക്കു​ന്നു

അ​സ​മി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ ന​ടു​ക്കു​ന്ന ആ​ഘാ​തം വ്യ​ക്ത​മാ​ക്കു​ന്ന നോ​വൂ​റു​ന്നൊ​രു കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ൽ ത​രം​ഗ​മാ​കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ വീ​ടി​നു​ള്ളി​ലെ ക​ന​ത്ത ചെ​ളി​ക്കൂ​ന​യ്ക്കി​ട​യി​ലൂ​ടെ ത​ന്‍റെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ തി​ര​യു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

പ്ര​ള​യ​ജ​ലം പൂ​ർ​ണ​മാ​യും ഇ​റ​ങ്ങി​പ്പോ​യെ​ങ്കി​ലും വീ​ടി​ന​ക​ത്ത് ഇ​പ്പോ​ഴും ര​ണ്ട​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ച​ളി​യും അ​വ​ശി​ഷ്ട​ങ്ങ​ളും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ത​നി​ക്കു​മു​മ്പി​ൽ നി​ൽ​ക്കു​ന്ന വ​ലി​യ ദു​ര​ന്ത​ത്തെ​പ്പോ​ലും വ​ക​വെ​ക്കാ​തെ, ആ ​ചെ​ളി​ക്ക​ട്ട​ക​ൾ ഓ​രോ​ന്നാ​യി വ​ക​ഞ്ഞു​മാ​റ്റി ത​ന്‍റെ കു​ഞ്ഞു​സ​മ്പാ​ദ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ആ ​കു​ട്ടി.

ഭൗ​തി​ക ന​ഷ്ട​ങ്ങ​ൾ​ക്കു​മ​പ്പു​റം ഒ​രു വെ​ള്ള​പ്പൊ​ക്കം സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലും കൊ​ച്ചു​സ്വ​പ്ന​ങ്ങ​ളി​ലും ഉ​ണ്ടാ​ക്കു​ന്ന ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ് ഈ ​സം​ഭ​വം.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ന​സ​ലി​യി​ച്ച ഈ ​വീ​ഡി​യോ പ്ര​ള​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ദു​ര​ന്ത​മു​ഖം എ​ത്ര​ത്തോ​ളം ദാ​രു​ണ​മാ​ണെ​ന്ന് ലോ​ക​ത്തെ വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Latest News

Corehub Up