ശരീരത്തിൽ കടുത്ത പുകച്ചിലും എരിച്ചിലും അനുഭവപ്പെടുന്ന അപൂർവ്വ രോഗബാധയെത്തുടർന്ന് വെയിൽ പോലുമേൽക്കാൻ കഴിയാതെ കഷ്ടപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാലുകാരന് ഒടുവിൽ വിദഗ്ധ വൈദ്യസഹായം ലഭ്യമായി.
മുർഷിദാബാദിലെ ബെൽഡംഗയിൽ നിന്നുള്ള ഇക്ബാൽ എന്ന കൗമാരക്കാരൻ അസഹനീയമായ പുകച്ചിലിൽ നിന്നും രക്ഷനേടാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അടുത്തുള്ള കുളങ്ങളിൽ മുങ്ങിക്കിടക്കുകയായിരുന്നു പതിവ്.
വെള്ളത്തിൽ കഴിയുമ്പോൾ മാത്രമാണ് കുട്ടിയുടെ ശരീരത്തിന് അല്പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതുൾപ്പെടെ കുളത്തിൽ കഴുത്തോളം വെള്ളത്തിൽ മുങ്ങിയിരുന്നുകൊണ്ടായിരുന്നു.
ഈ ദയനീയ കാഴ്ചകൾ പ്രദേശവാസികൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർച്ചയായി വെള്ളത്തിൽ കഴിയുന്നത് കുട്ടിയുടെ ആരോഗ്യ നിലയെ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.
ചർമ്മത്തിൽ വിള്ളലുകൾ വീഴാനും മറ്റ് ഗുരുതരമായ അണുബാധകൾക്കും ഇത് കാരണമാകുമെന്ന് ചർമ്മരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. വാർത്ത പടർന്നതോടെ റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ അനന്ത് അംബാനി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.
കുട്ടിയുടെ കുടുംബത്തിന് തുടർച്ചയായ ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷിയില്ലാത്ത വിവരം മനസിലാക്കിയ അദ്ദേഹം ഇക്ബാലിന്റെ സമ്പൂർണ ചികിത്സാച്ചുമതല ഏറ്റെടുത്തു.
റിലയൻസ് ഫൗണ്ടേഷന്റെ പ്രത്യേക മെഡിക്കൽ സംഘം വീട്ടിലെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, അത്യാധുനിക പരിചരണത്തിനായി കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് മുംബൈയിലെ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കുട്ടിയുടെ രോഗനിർണയവും ചികിത്സയും പുരോഗമിക്കുകയാണ്.
Inside the ponds:
— News Arena India (@NewsArenaIndia) August 12, 2026
Bengal teen's search for relief from undiagnosed skin condition.
16-year-old Iqbal Sheikh, from Beldanga in West Bengal's Murshidabad district, spends days inside ponds -- a routine that has been part of his life for last few years, as he battles an… pic.twitter.com/dqBnwUtGLx
Tags : WestBengalNews TrendingStory ViralVideo BreakingNews HumanInterest