ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള ഒരു സർക്കാർ സ്കൂൾ അധ്യാപകന്റെ പ്രവൃത്തി വലിയ തോതിലുള്ള ജനരോഷത്തിന് കാരണമായിരിക്കുകയാണ്. ക്ലാസ് സമയത്ത് വിദ്യാർഥികളെ പൂർണമായും അവഗണിച്ച് ക്ലാസ് മുറിയിൽ ഉറങ്ങുന്ന അധ്യാപകന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കമില്ലായ്മയെയും നിരീക്ഷണ സംവിധാനങ്ങളുടെ വീഴ്ചയെയും കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്താൻ ഈ സംഭവം ഇടയാക്കി. ബെഞ്ചിൽ കിടന്നുറങ്ങുന്ന അധ്യാപകന് തൊട്ടടുത്തിരുന്ന് ഒരു കൂട്ടം വിദ്യാർഥികൾ മൊബൈൽ ഫോണിൽ വീഡിയോകൾ കാണുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങളിൽ മുഴുകിയിരിക്കുന്നത് പഠനാന്തരീക്ഷത്തിന്റെ തകർച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ക്ലാസ് നടക്കേണ്ട സമയത്ത് ക്ലാസ് മുറികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കുന്നുണ്ടോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിലടക്കം വലിയ ആശങ്ക ഉയർന്നു കഴിഞ്ഞു.
'സിന്ദാബാദ്' എന്ന എക്സ് അക്കൗണ്ട് വഴി പ്രചരിച്ച ഈ വീഡിയോയിൽ പ്രാദേശിക പോലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്ന ആവശ്യം ശക്തമായി.
എന്നാൽ വീഡിയോ പകർത്തിയ തീയതിയെക്കുറിച്ചോ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. അധ്യാപകനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
എങ്കിലും, വിദ്യാർഥികൾക്ക് സുരക്ഷിതവും പ്രൊഡക്ടടീവ് ആയതുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിൽ സ്കൂളുകൾ കാണിക്കേണ്ട ഉത്തരവാദിത്തത്തിലേക്ക് ഈ സംഭവം വിരൽചൂണ്ടുന്നു.
मास्टर साहब आराम फरमा रहे! ?
— Priya singh (@priyarajputlive) August 4, 2026
उत्तर प्रदेश के कन्नौज जिले के उमर्दा ब्लॉक स्थित कंपोजिट विद्यालय सिकरोरी से एक वीडियो सामने आया है, जिसमें ड्यूटी के दौरान एक शिक्षक कक्षा में सोते हुए दिखाई दे रहे हैं।
हैरानी की बात यह है कि शिक्षक के सोने के दौरान कक्षा में मौजूद बच्चे पढ़ाई… pic.twitter.com/OmXzRIpS2l
Tags : Kannauj UttarPradesh UPNews KannaujNews ViralVideo