x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലും ഫ്രി​ഡ്ജും പോ​രാ​ഞ്ഞ് 70 ല​ക്ഷ​ത്തി​ന്‍റെ പീ​ര​ങ്കി​യും കി​ഡ്നി ദാ​ന​വും! ഒ​ടു​വി​ൽ വീ​ര​മ​ണി​വീ​ടു​വി​ട്ടു


Published: October 12, 2026 01:53 PM IST | Updated: October 12, 2026 05:05 PM IST

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ത​മാ​ശ​ക​ൾ കൈ​വി​ട്ടു​പോ​യ​തോ​ടെ ഇ​ൻ​സ്റ്റാ​ഗ്രാം താ​രം വീ​ര​മ​ണി​ക്ക് സ്വ​ന്തം വീ​ട് വി​ട്ട് ഒ​ളി​ക്കേ​ണ്ടി വ​ന്നു. മ​ധു​ര ശൈ​ലി​യി​ലെ സം​സാ​ര​വും വ്യ​ത്യ​സ്ത​മാ​യ വീ​ഡി​യോ​ക​ളും വ​ഴി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സി​നെ നേ​ടി​യെ​ടു​ത്ത ഈ ​മ​ധു​ര സ്വ​ദേ​ശി, ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന പു​തി​യ വീ​ഡി​യോ​ക​ളാ​ണ് ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

ത​ന്‍റെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫോ​ളോ​വേ​ഴ്സി​നോ​ട് ക്യു.​ആ​ർ കോ​ഡ് വ​ഴി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും, അ​വ​ർ അ​യ​ച്ചു​ന​ൽ​കി​യ തു​ക ഉ​പ​യോ​ഗി​ച്ച് യാ​ത്ര പോ​യി വ​രി​ക​യും ചെ​യ്ത​തു​വ​രെ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നു​പി​ന്നാ​ലെ ത​ന്‍റെ വി​ലാ​സം കാ​ണി​ച്ച് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ അ​യ​ച്ചു​ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് താ​ര​ത്തി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. ഈ ​അ​ഭ്യ​ർ​ഥ​ന​യെ വെ​റു​മൊ​രു ത​മാ​ശ​യാ​യി​ക്ക​ണ്ട സോ​ഷ്യ​ൽ മീ​ഡി​യ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ൾ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് കാ​ഷ് ഓ​ൺ ഡെ​ലി​വ​റി വ്യ​വ​സ്ഥ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ലാ​സ​ത്തി​ലേ​ക്ക് നി​ര​ന്ത​രം ഓ​ർ​ഡ​ർ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പു​ല​ർ​ച്ചെ എ​ത്തു​ന്ന പാ​ൽ മു​ത​ൽ ഫ്രി​ഡ്ജ്, ടി.​വി തു​ട​ങ്ങി ഒ​ടു​വി​ൽ എ​ഴു​പ​ത് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന പീ​ര​ങ്കി വ​രെ കാ​ഷ് ഓ​ൺ ഡെ​ലി​വ​റി​യി​ൽ ഓ​ർ​ഡ​ർ ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു​പു​റ​മെ, ഒ​രു കി​ഡ്നി സെ​ന്‍റ​റി​ൽ അ​ദ്ദേ​ഹം വൃ​ക്ക ദാ​നം ചെ​യ്യാ​ൻ ത​യ്യാ​റാ​ണെ​ന്ന ത​ര​ത്തി​ൽ ത​ന്‍റെ ഫോ​ൺ ന​മ്പ​ർ ആ​രോ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​താ​യും താ​രം പ​റ​യു​ന്നു.

ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ പ​ണം ചോ​ദി​ച്ച് ത​ന്നെ മ​ർ​ദ്ദി​ക്കാ​ൻ പോ​ലും മു​തി​രു​ന്നു​വെ​ന്നും, ഈ ​ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം വീ​ട് വി​ട്ട് പോ​കു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള താ​ര​ത്തി​ന്‍റെ പു​തി​യ വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രാ​യ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ​യും ഇ​ത് വ​ലി​യ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ഇ​പ്പോ​ഴും ഇ​ത്ത​രം കു​സൃ​തി​ക​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags : PrankGoneWrong ViralNews SocialMediaPrank InstagramViral TrendingNow

Recent News

Corehub Up