x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ആം​ബു​ല​ൻ​സി​ൽ നി​ന്ന് സ്ട്രെ​ച്ച​റോ​ടെ രോ​ഗി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു


Published: October 12, 2026 05:56 PM IST | Updated: October 12, 2026 05:56 PM IST

പിം​പ്രി-​ചി​ഞ്ച്വാ​ഡ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി സ്ഥാ​പ​ന​മാ​യ യ​ശ്വ​ന്ത്റാ​വു ച​വാ​ൻ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ വ​ള​പ്പി​ൽ രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യെ​ച്ചൊ​ല്ലി വ​ലി​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ദാ​രു​ണ​മാ​യ ഒ​രു സം​ഭ​വം അ​ര​ങ്ങേ​റി.

ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി വ​ള​പ്പി​ലൂ​ടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ആം​ബു​ല​ൻ​സി​ൽ നി​ന്ന് സ്ട്രെ​ച്ച​റോ​ടെ ഒ​രു രോ​ഗി പെ​ട്ടെ​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. വാ​ഹ​നം നീ​ങ്ങു​ന്ന​തി​നി​ടെ വാ​തി​ൽ ത​നി​യെ തു​റ​ന്നു​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ളും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ആം​ബു​ല​ൻ​സ് ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ഡ്രൈ​വ​ർ​ക്കെ​തി​രെ​യും ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ​യും രോ​ഷാ​കു​ല​രാ​യി പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

രോ​ഗി​യെ കൊ​ണ്ടു​പോ​കു​മ്പോ​ൾ വാ​തി​ൽ കൃ​ത്യ​മാ​യി ലോ​ക്ക് ചെ​യ്തി​രു​ന്നോ എ​ന്നും ഒ​പ്പം ക​രു​ത​ലി​നാ​യി മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ലേ എ​ന്നും നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തു.

സം​ഭ​വം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ മൊ​ബൈ​ൽ ക്യാ​മ​റ​ക​ളി​ൽ പ​ക​ർ​ത്തി​യ​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട രോ​ഗി​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ രോ​ഗി​യെ തി​രി​കെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി തു​ട​ർ​ചി​കി​ത്സ ന​ൽ​കി. എ​ന്നാ​ൽ, രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല.

സം​ഭ​വ​സ്ഥ​ല​ത്ത് പൊ​ലി​സും ഡ്രൈ​വ​റും പി​ന്നീ​ട് എ​ത്തി​യെ​ങ്കി​ലും, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ആ​ശു​പ​ത്രി​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ വീ​ഴ്ച​യി​ലേ​ക്കാ​ണ് ഈ ​സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഇ​നി​യും വ​രേ​ണ്ട​തു​ണ്ട്.

Tags : Pimpri MaharashtraNews PuneNews PimpriChinchwad YCMH

Recent News

Corehub Up