Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MaharashtraNews

Kouthukam

കൈ​ക്കൂ​ലി ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ എ​ഫ്ഡി​എ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​യി​ൽ പ​ഴ​കി​യ ബി​സ്‌​ക്ക​റ്റ് ത​ള്ളി​ക്ക​യ​റ്റി

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ തു​ക്കാ​റാം മു​ണ്ടെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി മു​ന്നേ​റു​ന്ന​തി​നി​ടെ, ഉ​ദ്യോ​ഗ​സ്ഥ​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പ്ര​തി​ഷേ​ധി​ച്ച സം​ഭ​വം ജ​ന​ശ്ര​ദ്ധ നേ​ടു​ന്നു.

ഛത്ര​പ​തി സം​ഭ​ജി​ന​ഗ​ർ ജി​ല്ല​യി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ക​ട​യു​ട​മ​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് എ​ഫ്ഡി​എ ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം തി​രി​ഞ്ഞ​ത്.

പ്രാ​ദേ​ശി​ക ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ മി​ക്സ്ച​ർ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടു​വ​യ​സു​ള്ള കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് ര​ക്ഷി​താ​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പ​രാ​തി​ക്കി​ട​യാ​ക്കി​യ മി​ക്സ്ച​ർ ക​ട​യി​ൽ നി​ന്ന് മാ​റ്റി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ നി​ര​വ​ധി ബി​സ്‌​ക്ക​റ്റ് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും ക​ട​യു​ട​മ​യ്‌​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​യ്യാ​റാ​യി​ല്ല.

വ്യാ​പാ​രി​യി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി കേ​സ് ഒ​തു​ക്കി​തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ജ​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ള​ഞ്ഞ​ത്. പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ബി​സ്‌​ക്ക​റ്റു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​യി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് ത​ള്ളി​ക്ക​യ​റ്റാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Viral

കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് തൊ​ഴു​ത് മാ​പ്പ​പേ​ക്ഷി​ച്ച് ക​ള്ള​ന്മാ​ർ

ദൈ​വ​ത്തോ​ടും മാ​പ്പ​പേ​ക്ഷി​ച്ച് ന​ട​ത്തി​യ ഒ​രു വി​ചി​ത്ര​മാ​യ മോ​ഷ​ണ വാ​ർ​ത്ത​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന​ത്. ല​ക്ക​ഡ്‌​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ൽ​ധ​ക്ക​യി​ലു​ള്ള ശീ​ത​ളാ മാ​താ ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തെ ശി​വ​ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ഭ​ക്ത​രെ​യും പോ​ലീ​സി​നെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ജൂ​ലൈ 27-ന് ​വൈ​കു​ന്നേ​രം ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ പ​തി​വു​പോ​ലെ പൂ​ട്ടി മ​ട​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും പി​റ്റേ​ന്ന് രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ധാ​ന ക​വാ​ട​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​രു ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ പ​ശ്ചാ​ത്ത​ലം പു​റ​ത്തു​വ​ന്ന​ത്. അ​ർ​ദ്ധ​രാ​ത്രി​യി​ൽ ക്ഷേ​ത്ര​ത്തി​ൽ ക​ട​ന്നു​കൂ​ടി​യ ര​ണ്ട് മോ​ഷ​ണ സം​ഘ​ത്തി​ൽ ഒ​രാ​ൾ ക​വ​ർ​ച്ച​യ്ക്ക് തൊ​ട്ടു​മു​മ്പ് ദേ​വ​ത​യ്ക്ക് മു​ന്നി​ൽ തൊ​ഴു​തു നി​ൽ​ക്കു​ന്ന​തും സ്വ​ന്തം ചെ​വി​യി​ൽ പി​ടി​ച്ച് മാ​പ്പ​പേ​ക്ഷി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ദൈ​വ​ത്തോ​ട് മാ​പ്പ് ചോ​ദി​ച്ച ശേ​ഷ​മാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

കു​റ്റം ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പ്ര​തി​ക​ൾ കാ​ട്ടി​യ ഈ ​ഭ​ക്തി മ​ര്യാ​ദ നി​ല​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ക​ഡ്‌​ഗ​ഞ്ച് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റ് സാ​ങ്കേ​തി​ക തെ​ളി​വു​ക​ളും വി​ശ​ക​ല​നം ചെ​യ്ത് പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.

Viral

നാ​ന്ദേ​ഡ് ഹൈ​വേ​യി​ൽ ഫ്ലൈ​ഓ​വ​ർ ത​ക​ർ​ന്നു വീ​ണു; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ

നാ​ന്ദേ​ഡ്-​ലാ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന ഫ്ലൈ​ഓ​വ​റി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

വി​ഷ്ണു​പു​രി​യി​ലെ ശ്രീ ​ഗു​രു ഗോ​വി​ന്ദ് സിം​ഗ്ജി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. തി​ര​ക്കേ​റി​യ സ​മ​യ​ത്തു​ണ്ടാ​യ ഈ ​അ​പ​ക​ടം വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​ത്ത​ത് ആ​ശ്വാ​സ​മാ​യി.

പ്ര​മു​ഖ മെ​ഡി​ക്ക​ൽ കോ​ളേ​ജും സ​ർ​വ്വ​ക​ലാ​ശാ​ല​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന വി​ഷ്ണു​പു​രി​യി​ൽ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളു​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത് എ​ന്ന​തി​നാ​ൽ ഈ ​സം​ഭ​വം ജ​ന​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ഹൈ​വേ വി​ക​സ​ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഈ ​ത​ക​ർ​ച്ച നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളെ​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്.

സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും, പാ​ല​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Viral

പുണെയിലെ ചന്തയിൽ നിന്ന് വാങ്ങിയ ബെഡ്ഷീറ്റിൽ 'പാക് ലേബൽ'; യുവതിയുടെ വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം

പു​ണെ​യി​ലെ പിം​പ്രി-​ചി​ഞ്ച്‌​വാ​ഡി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ന്ത​യി​ൽ നി​ന്ന് വാ​ങ്ങി​യ ബെ​ഡ്ഷീ​റ്റി​ൽ പാ​കി​സ്ഥാ​ൻ നി​ർ​മ്മി​ത ലേ​ബ​ൽ ക​ണ്ടെ​ത്തി​യെ​ന്ന യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

പൂ​ജ സ​റ​ഫ് എ​ന്ന യു​വ​തി വീ​ട്ടി​ലെ​ത്തി തു​ണി അ​ല​ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് "മെ​യ്ഡ് ഇ​ൻ പാ​കി​സ്ഥാ​ൻ" എ​ന്ന ടാ​ഗ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തും.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ക​ർ​ശ​ന​മാ​യ വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഇ​ത്ത​രം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ങ്ങ​നെ പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ എ​ത്തി​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​ത് ഉ​യ​ർ​ത്തു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പൊ​ലീ​സ് സ്വ​മേ​ധ​യാ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ഉ​ൽ​പ്പ​ന്ന​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു.

പൊ​തു​ജ​ന​ങ്ങ​ൾ വി​പ​ണി​യി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ലേ​ബ​ലു​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് യു​വ​തി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

 

Viral

അമരാവതിയെ മുൾമുനയിൽ നിർത്തി പുലിക്കുട്ടി; മൂന്ന് മണിക്കൂർ നീണ്ട സാഹസിക ദൗത്യം വിജയം!

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി ന​ഗ​ര മ​ധ്യ​ത്തി​ൽ പു​ള്ളി​പ്പു​ലി​യി​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. രാം​പു​രി ക്യാ​മ്പി​ലെ ഒ​രു കെ​ട്ടി​ട​ത്തി​നു​ള്ളി​ലാ​ണ് ഒ​ൻ​പ​ത് മാ​സം പ്രാ​യം തോ​ന്നി​ക്കു​ന്ന പു​ലി​ക്കു​ട്ടി അ​ഭ​യം തേ​ടി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് വ​ൻ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യാ​യി. ഇ​തി​നി​ട​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ലി​ലൂ​ടെ പു​ലി പു​റ​ത്തേ​ക്ക് ചാ​ടി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും നാ​ട്ടു​കാ​രെ​യും കു​റ​ച്ചൊ​ന്നു​മ​ല്ല ഭ​യ​പ്പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പും പൊ​ലീ​സും ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട സാ​ഹ​സി​ക ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​ള്ളി​പ്പു​ലി​യെ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ജീ​വ​നോ​ടെ വ​ല​യി​ലാ​ക്കി​യ​ത്.

ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഭാ​ഗ​മാ​യ​തി​നാ​ൽ ഏ​റെ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ്ഥ​ല​ത്തെ​ത്തി​യ മേ​യ​റും ഉ​ദ്യോ​ഗ​സ്ഥ​രും വ്യ​ക്ത​മാ​ക്കി.

 

Viral

റോഡരികിൽ നിന്ന കാളവണ്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്

മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വ് ജി​ല്ല​യി​ലു​ള്ള ജാം​ന​ർ താ​ലൂ​ക്കി​ലെ വാ​ക്കോ​ദി​ൽ ന​ട​ന്ന ന​ടു​ക്കു​ന്ന ഒ​ര​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ജ​ൽ​ഗാ​വ് - ഛത്ര​പ​തി സം​ഭാ​ജി ന​ഗ​ർ പാ​ത​യി​ലൂ​ടെ പു​ണെ​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞു​പോ​യ ഒ​രു സ്വ​കാ​ര്യ ബ​സ് റോ​ഡ​രി​കി​ൽ നി​ശ്ച​ല​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന കാ​ള​വ​ണ്ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ വ​ഴി ന​ൽ​കാ​നാ​യി കാ​ള​വ​ണ്ടി നി​ർ​ത്തി​യി​ട്ടി​രു​ന്ന ഉ​ട​മ​യ്ക്ക് പി​ന്നി​ൽ നി​ന്നും പാ​ഞ്ഞു​വ​ന്ന ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ള​വ​ണ്ടി നി​മി​ഷ​നേ​രം കൊ​ണ്ട് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ കാ​ള​വ​ണ്ടി ഉ​ട​മ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​ത് ദൃ​ക്‌​സാ​ക്ഷി​ക​ളെ​യും വീ​ഡി​യോ കാ​ണു​ന്ന​വ​രെ​യും ഒ​രു​പോ​ലെ ഭ​യ​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു അ​ത്ഭു​തം പോ​ലെ, നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ദേ​ഹം എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ആ ​നി​മി​ഷ​ങ്ങ​ളി​ൽ നി​ന്ന് അ​ദ്ദേ​ഹം ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

കാ​ള​വ​ണ്ടി​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും ജീ​വ​ഹാ​നി ഒ​ഴി​വാ​യ​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി. ഈ ​ദാ​രു​ണ​മാ​യ സം​ഭ​വം വാ​ക്കോ​ദി​ലെ ഗ്രാ​മ​വാ​സി​ക​ളെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ന​യി​ച്ചു.

ഈ ​മേ​ഖ​ല​യി​ൽ മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സം​ഘ​ടി​ച്ച ഗ്രാ​മ​വാ​സി​ക​ൾ ഹൈ​വേ ഉ​പ​രോ​ധി​ക്കു​ക​യും ഗ​താ​ഗ​തം ത​ട​യു​ക​യും ചെ​യ്തു.

വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും മ​റ്റ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

നി​ര​ന്ത​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന വീ​ഴ്ച്ച​യ്ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് നാ​ട്ടു​കാ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ റോ​ഡു​ക​ളി​ലെ സു​ര​ക്ഷാ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തെ​ക്കു​റി​ച്ചും അ​മി​ത​വേ​ഗ​ത​യെ​ക്കു​റി​ച്ചും ഗൗ​ര​വ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Latest News

Corehub Up