x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​വ​രാ​ണ് യ​ഥാ​ർ​ഥ ഹീ​റോ​സ്! വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്കു​ട്ടി​ക്ക് തു​ണ​യാ​യി മും​ബൈ​യി​ലെ ബ്ലി​ങ്കി​റ്റ് ജീ​വ​ന​ക്കാ​ർ


Published: October 15, 2026 11:23 AM IST | Updated: October 15, 2026 11:23 AM IST

മും​ബൈ​യു​ടെ തി​ര​ക്കു​പി​ടി​ച്ച തെ​രു​വു​ക​ളി​ൽ നി​ന്ന് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഒ​രു ഏ​ടു​കൂ​ടി പു​റ​ത്തു​വ​രു​ന്നു. കാ​ൽ​ന​ട​യാ​ത്ര​യി​ലോ യാ​ത്ര​യ്ക്കി​ട​യി​ലോ ഒ​രു ജീ​വ​ൻ പൊ​ലി​യു​മ്പോ​ൾ തി​രി​ഞ്ഞു നോ​ക്കാ​ൻ പോ​ലും പ​ല​ർ​ക്കും സ​മ​യ​മി​ല്ലാ​ത്ത ഇ​ന്ന​ത്തെ കാ​ല​ത്ത്, ബ്ലി​ങ്കി​റ്റി​ന്‍റെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ കു​റ​ച്ചു​പേ​ർ ചേ​ർ​ന്ന് ഒ​രു തെ​രു​വു​നാ​യ്ക്കു​ട്ടി​ക്ക് പു​ന​ർ​ജ​ന്മം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ര​ണ​ത്തോ​ടു മ​ല്ല​ടി​ച്ച ആ ​നാ​യ്ക്കു​ട്ടി​യെ അ​വ​ർ ത​ങ്ങ​ളു​ടെ സ്വ​ന്തം കു​ഞ്ഞി​നെ​യെ​ന്ന​പോ​ലെ​യാ​ണ് സം​ര​ക്ഷി​ച്ച​ത്. കാ​റി​ന്‍റെ ട​യ​റി​ന​ടി​യി​ൽ​പ്പെ​ട്ട് ന​ട്ടെ​ല്ലി​നും കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് ഈ ​നാ​യ്ക്കു​ട്ടി​യെ വെ​യ​ർ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. 

അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഒ​ടു​വി​ൽ ഒ​ന്നി​ച്ചു​നി​ന്ന് അ​തി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കി. ആ​രു​ടെ​യും തു​ണ​യി​ല്ലാ​തി​രു​ന്ന ആ ​ജീ​വ​ൻ പ​തി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​പ്പോ​ൾ, ആ ​വെ​യ​ർ​ഹൗ​സ് അ​തി​ന്‍റെ പു​തി​യ വീ​ടാ​യി മാ​റി. 

ഇ​ന്ന് ത​ങ്ങ​ളെ ര​ക്ഷി​ച്ച ആ ​ചേ​ട്ട​ന്മാ​രു​ടെ കൂ​ടെ ഡെ​ലി​വ​റി ബൈ​ക്കു​ക​ളി​ൽ ക​യ​റി ക​റ​ങ്ങാ​നാ​ണ് ഈ ​നാ​യ്ക്കു​ട്ടി​ക്ക് ഏ​റ്റ​വും ഇ​ഷ്ടം. ഓ​ർ​ഡ​റു​മാ​യി എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ കൗ​തു​ക​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യു​മാ​ണ് ഈ ​കാ​ഴ്ച നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ഴ്ച നേ​രി​ട്ട​റി​ഞ്ഞ മും​ബൈ സ്വ​ദേ​ശി​യാ​യ റോ​ഷ​ൻ മ​ഹാ​ത്രെ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം ലോ​കം അ​റി​ഞ്ഞ​ത്. നി​മി​ഷ​നേ​രം കൊ​ണ്ട് ഈ ​കു​ഞ്ഞു​ക​ഥ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി. 

മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന ഈ ​അ​പൂ​ർ​വ കൂ​ട്ടു​കെ​ട്ട് ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രു​ടെ ക​ണ്ണു​ന​ന​യി​ച്ചു ക​ഴി​ഞ്ഞു. 

ഈ ​നാ​യ്ക്കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​പ്പെ​ട്ട് നി​ര​വ​ധി മൃ​ഗ​സ്നേ​ഹി​ക​ളും ഇ​തി​ന​കം മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. തി​ര​ക്കു​പി​ടി​ച്ച ന​ഗ​ര​ജീ​വി​ത​ത്തി​നി​ട​യി​ലും സ്നേ​ഹം മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ക​യാ​ണ് ഈ ​ഡെ​ലി​വ​റി കൂ​ട്ടാ​യ്മ.

Tags : HeartwarmingStories DogLovers MumbaiNews KindnessMatters AnimalRescue

Recent News

Corehub Up