ഗ്വാട്ടിമാലയിലെ എൽ ജോക്കോട്ട് ഗ്രാമത്തിൽ നടന്ന ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് മരണപ്പെട്ടെന്ന് കരുതി സംസ്കാരച്ചടങ്ങുകൾക്ക് തയ്യാറെടുത്ത പതിനഞ്ചുകാരിയായ യുലൈഡി ഇക്സ്കോട്ടോയാക് എന്ന പെൺകുട്ടിയാണ് ശവപ്പെട്ടിക്കുള്ളിൽ വച്ച് ജീവനോടെ എഴുന്നേറ്റിരുന്നത്.
കുട്ടിക്ക് ശ്വാസകോശ സംബന്ധമായ തടസമോ നാഡിമിടിപ്പോ ഇല്ലാതിരുന്നതിനാലാണ് മാതാപിതാക്കൾ അവൾ മരിച്ചുവെന്ന് തെറ്റായി ധരിച്ചത്. തുടർന്ന് ഔദ്യോഗിക മരണ സർട്ടിഫിക്കറ്റോ ഡോക്ടറുടെ പരിശോധനയോ ഇല്ലാതെ തന്നെ കുടുംബം വളരെ വേഗത്തിൽ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുകയായിരുന്നു.
വീടിനുള്ളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്ന സമയത്ത്, പെട്ടിയുടെ ചില്ലിലൂടെ മകൾ ചെറിയ രീതിയിൽ അനങ്ങുന്നത് അമ്മ ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് പെട്ടി തുറന്നപ്പോൾ കുട്ടി അപ്രതീക്ഷിതമായി എഴുന്നേറ്റിരിക്കുകയായിരുന്നു.
നെഞ്ചിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താൻ ബോധരഹിതയായതെന്ന് പിന്നീട് കുട്ടി ഓർത്തെടുത്തു. ബന്ധുക്കൾ ഉടൻതന്നെ അവളെ പുറത്തെടുത്ത് ആശ്വാസം നൽകി.
നിലവിൽ കുട്ടി വീട്ടിൽ സുരക്ഷിതയായി വിശ്രമിക്കുന്നുണ്ടെങ്കിലും, കൃത്യമായ വൈദ്യപരിശോധനയില്ലാതെ ആളുകൾ മരിച്ചെന്ന് വിധിയെഴുതുന്നതിലെ അപകടങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകളാണ് ഈ സംഭവം പുറത്തുകൊണ്ടുവന്നിട്ടുള്ളത്. ഗ്വാട്ടിമാലയിലെ ആരോഗ്യവകുപ്പ് ഈ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Una joven de 15 años fue dada por muerta y despertó en su ataúd tras ocho horas en un velorio en Guatemala https://t.co/bI58jZJfax
— Errete en Español (@erreteespanol) October 11, 2026
Tags : ViralNews Unbelievable ShockingNews Miracle TrendingNow