x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന യാ​ത്രി​ക​രു​ടെ ബാ​ഗു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ ചൈ​നീ​സ് പൗ​ര​ൻ പി​ടി​യി​ൽ


Published: October 15, 2026 04:31 PM IST | Updated: October 15, 2026 04:31 PM IST

ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന യാ​ത്രി​ക​രു​ടെ ബാ​ഗു​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ വി​മാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ടു​ത്തി​ടെ ബാം​ഗ്കോ​ക്കി​ലെ ഡോ​ൺ മു​യെ​ങ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​ൻ​പ​ത്തൊ​ന്നു​കാ​ര​നാ​യ ചൈ​നീ​സ് പൗ​ര​ൻ അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് യാ​ത്രി​ക​രു​ടെ സു​ര​ക്ഷ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. 

ര​ണ്ട് ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്ത​വ​രു​ടെ ബാ​ങ്ക് കാ​ർ​ഡു​ക​ളാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന​ത്. വി​മാ​ന​മി​റ​ങ്ങി​യാ​ലു​ട​ൻ പോ​ർ​ട്ട​ബി​ൾ കാ​ർ​ഡ് റീ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​ണ് ഈ ​സം​ഘ​ത്തി​ന്‍റെ രീ​തി.

ഇ​തി​നു​പി​ന്നി​ൽ വ​ലി​യൊ​രു റാ​ക്ക​റ്റ് ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ സം​ശ​യം. വി​മാ​ന​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കു​ന്ന ഓ​വ​ർ​ഹെ​ഡ് ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ യാ​ത്രി​ക​ർ ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ക​ള്ള​ന്മാ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. 

പ​ഴ്സു​ക​ൾ, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സൂ​ക്ഷി​ക്കു​ന്ന​തി​ൽ യാ​ത്രി​ക​ർ ക​ടു​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും എ​പ്പോ​ഴും ശ​രീ​ര​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന പോ​ക്ക​റ്റു​ക​ളി​ലോ ചെ​റി​യ ബാ​ഗു​ക​ളി​ലോ സൂ​ക്ഷി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. 

വി​മാ​ന​ത്തി​നു​ള്ളി​ൽ ഉ​റ​ങ്ങു​മ്പോ​ൾ ല​ഗേ​ജു​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും, സാ​ധ്യ​മെ​ങ്കി​ൽ ചെ​റി​യ ബാ​ഗു​ക​ൾ സ്വ​ന്തം കാ​ഴ്ച​വെ​ട്ട​ത്തി​ലോ സീ​റ്റി​ന​ടി​യി​ലോ വ​യ്ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. യാ​ത്ര​യ്ക്കി​ട​യി​ലും ശേ​ഷ​വും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Tags : FlightSafety TravelAlert InFlightTheft TravelNews PassengerSafety

Recent News

Corehub Up