Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TravelNews

Special

ഇനി ആരും ടോയ്‌ലറ്റിൽ ഫോൺ നോക്കി ഇരിക്കില്ല; ഫ്ലഷ് ചെയ്തപ്പോൾ തല പൊക്കി 'അതിഥി'

ഫി​ലി​പ്പീ​ൻ​സി​ലെ സ​ൽ​വ​ദോ​ർ ബെ​ന​ഡി​ക്റ്റോ​യി​ലു​ള്ള ഒ​രു പ്ര​ശ​സ്ത​മാ​യ റി​സോ​ർ​ട്ടി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു അ​നു​ഭ​വ​മാ​ണ്.

പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നെ​ത്തി​യ അ​ഞ്ചം​ഗ സു​ഹൃ​ത്തു​ക്ക​ളു​ടെ സം​ഘം താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലെ ക്ലോ​സ​റ്റി​ൽ നി​ന്നാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു പാ​മ്പ് പു​റ​ത്തേ​ക്ക് വ​ന്ന​ത്.

വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഈ ​റി​സോ​ർ​ട്ടി​ൽ സാ​ധാ​ര​ണ പോ​ലെ ഒ​രു ദി​വ​സം ശു​ചി​മു​റി​യി​ൽ ക​യ​റി​യ യു​വാ​വാ​ണ് ടോ​യ്‌​ല​റ്റ് ബൗ​ളി​നു​ള്ളി​ൽ അ​സാ​ധാ​ര​ണ​മാ​യി എ​ന്തോ ശ്ര​ദ്ധി​ച്ച​ത്.

ആ​ദ്യം അ​ത് ശ​രി​യാ​യി ഫ്ല​ഷ് ചെ​യ്യാ​ത്ത​താ​ണെ​ന്ന് ക​രു​തി അ​ദ്ദേ​ഹം വീ​ണ്ടും ഫ്ല​ഷ് ചെ​യ്തെ​ങ്കി​ലും തൊ​ട്ട​ടു​ത്ത നി​മി​ഷം പൈ​പ്പി​ലൂ​ടെ ഒ​രു പാ​മ്പ് മു​ക​ളി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

ഭ​യ​ന്നു​പോ​യ യു​വാ​വ് ഉ​ട​ൻ ത​ന്നെ സു​ഹൃ​ത്തു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. ആ​ദ്യം ഇ​തൊ​രു ത​മാ​ശ​യാ​യി ത​ള്ളി​ക്ക​ള​ഞ്ഞെ​ങ്കി​ലും നേ​രി​ട്ട് ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ എ​ല്ലാ​വ​രും ഞെ​ട്ടി​പ്പോ​യി.

തു​ട​ർ​ന്ന് റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ർ സു​ര​ക്ഷി​ത​മാ​യി പാ​മ്പി​നെ അ​വി​ടെ​നി​ന്ന് മാ​റ്റു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ത് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ്ട​ത് ഒ​രു സാ​ധാ​ര​ണ നീ​ർ​ക്കോ​ലി​യാ​ണെ​ന്ന് സ​ഞ്ചാ​രി​ക​ൾ ക​രു​തി​യെ​ങ്കി​ലും, ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട പ​ല​രും ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ഷ​മേ​റി​യ രാ​ജ​വെ​മ്പാ​ല​യോ​ട് സാ​ദൃ​ശ്യ​മു​ള്ള​താ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​തോ​ടെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​ച്ചു.

കാ​ടു​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ നോ​ർ​ത്തേ​ൺ നെ​ഗ്രോ​സ് നാ​ച്ചു​റ​ൽ പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടെ മു​ൻ​പും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പ്രാ​ദേ​ശി​ക അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

മ​ഴ​ക്കാ​ല​ത്തോ മ​റ്റോ സു​ര​ക്ഷി​ത​മാ​യ ഇ​ടം തേ​ടി​യോ, ഇ​ര​പി​ടി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ത​ണു​പ്പു​ള്ള അ​ന്ത​രീ​ക്ഷം നോ​ക്കി​യോ വ​ന്യ​ജീ​വി​ക​ൾ ഡ്രെ​യി​നേ​ജ് പൈ​പ്പു​ക​ൾ വ​ഴി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കാ​റു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

റി​സോ​ർ​ട്ടി​ലെ പ്ലം​ബിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ പാ​മ്പ് എ​ങ്ങ​നെ അ​ക​ത്തു​ക​യ​റി എ​ന്ന​തി​നെ​ക്കു​റി​ച്ചും ഭാ​വി​യി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള യാ​ത്രാ ആ​ശ​ങ്ക​യും, ഒ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും നി​റ​യു​ന്നു​ണ്ട്.

Latest News

Corehub Up