പ്രതീകാത്മക ചിത്രം
ഇരിട്ടി: വീരാജ്പേട്ടയ്ക്കടുത്തുള്ള പാലങ്കലയിൽ കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കരിനേരവണ്ട പൊന്നപ്പ(വിനു-41) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 21ന് വീട്ടിൽ നിന്നു പോയ മകൻ പൊന്നപ്പ തിരിച്ചെത്തിയില്ലെന്നു കാണിച്ച് അമ്മ 26ന് വീരാജ്പേട്ട റൂറൽ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതേതുടർന്ന് അടുത്തദിവസം പൊന്നപ്പയ്ക്ക് ഒപ്പമുണ്ടായിരുന്ന തോറ ഗ്രാമത്തിലെ സോമയ്യ (മുദ്ദ) എന്നയാളെ പൊലിസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പൊലിസിന്റെ ചോദ്യം ചെയ്യൽ ഭയന്ന സോമയ്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
സോമയ്യയുടെ ആത്മഹത്യയിൽ സംശയം തോന്നിയ പൊലിസ് മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിലാണു പൊന്നപ്പയെ സോമയ്യയും മറ്റൊരാളും ചേർന്ന് കൊന്നതായുള്ള സൂചന ലഭിക്കുന്നത്.
"താനും മറ്റൊരാളും ചേർന്ന് പൊന്നപ്പയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി പ്രതി ഭാര്യയ്ക്ക് അയച്ച സന്ദേശം പൊലിസ് കണ്ടെത്തി. പൊലിസ് അന്വേഷണത്തിലൂടെ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂ.
പ്രതി ആത്മഹത്യ ചെയ്തതോടെ കൂടെയുണ്ടായിരുന്നുവെന്ന് ഭാര്യയ്ക്ക് സന്ദേശത്തിൽ പറയുന്ന ആളെകൂടി പൊലിസിനു കണ്ടെത്തേണ്ടതുണ്ട്. ജില്ലയിലെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്.
Tags : Crime YoungMan Murder Missing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash