പ്രതീകാത്മക ചിത്രം
കോയന്പത്തൂർ: നീലഗിരി മലനിരകളിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലും മരങ്ങൾ കടപുഴകിവീണതും മൂലം നീലഗിരി മൗണ്ടൻ റെയിൽവേ സർവീസുകൾ താത്കാലികമായി റദ്ദാക്കി.
മേട്ടുപ്പാളയം-ഉദഗമണ്ഡലം(ഊട്ടി) റൂട്ടിൽ ഇന്നുമുതൽ നാലുവരെ സർവീസ് നടത്തില്ലെന്നു ദക്ഷിണ റെയിൽവേ സേലം ഡിവിഷൻ അറിയിച്ചു.
മഴയെത്തുടർന്നു പാളങ്ങളിൽ പതിച്ച കൂറ്റൻ പാറക്കല്ലുകളും ചെളിയും മരങ്ങളും ജീവനക്കാർ നീക്കംചെയ്തുകൊണ്ടിരിക്കുകയാണ്. ട്രാക്ക് പുനഃസ്ഥാപിക്കുന്ന ജോലികളും പൂർത്തിയാവാനുണ്ട്. യാത്രക്കാർ ബദൽ സംവിധാനം ഒരുക്കണമെന്നു റെയിൽവേ അധികൃതർ നിർദേശിച്ചു.
Tags : Nilgiri Mountain Train Deepika DeepikaNewspaper BreakingNews Nilgiri Mountain Train Cancelled