x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജയം വാൾ സ്ട്രീറ്റിന്; ട്രംപിന്‍റെ ആയിരം കോടി ഡോളർ മാനനഷ്ടക്കേസ് കോടതി തള്ളി

വെബ്ഡെസ്ക്
Published: November 2, 2026 01:28 AM IST | Updated: November 2, 2026 01:28 AM IST

ട്രം​​​പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ്ര​​​മു​​​ഖ ദി​​​ന​​​പ​​​ത്ര​​​മാ​​​യ വാ​​​ൾ​​​സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ലി​​​നെ​​​തി​​​രേ ഫ​​​യ​​​ൽ ചെ​​​യ്ത ആ​​​യി​​​രം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ (ഏ​​​ക​​​ദേ​​​ശം 94,912 കോ​​​ടി രൂ​​​പ) മാ​​​ന​​​ഷ്ട​​​ക്കേ​​​സ് കോ​​​ട​​​തി ത​​​ള്ളി.

ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​ന്‍റെ 50-ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ സ്ത്രീ ​​​ശരീരം വരച്ചിട്ടുള്ള കാ​​​ർ​​​ഡി​​​ൽ ട്രം​​​പ് അ​​​നു​​​മോ​​​ദ​​​ന സ​​​ന്ദേ​​​ശം അ​​​യ​​​ച്ചു​​​വെ​​​ന്ന പ​​​ത്ര​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് കേ​​​സി​​​നാ​​​ധാ​​​രം. ക​​​ത്ത് എ​​​ഴു​​​തു​​​ക​​​യോ അ​​​തി​​​ൽ ഒ​​​പ്പി​​​ടു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.

പ​​​ത്ര​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​ന്പ​​​നി​​​യാ​​​യ ഡൗ​​​ൺ ജോ​​​ൺ​​​സി​​​നും അ​​​തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ൻ റൂ​​​പ​​​ർ​​​ട്ട് മ​​​ർ​​​ഡോ​​​ക്കി​​​നും എ​​​തി​​​രേ​​​യാ​​​ണ് ട്രം​​​പ് കേ​​​സ് കൊ​​​ടു​​​ത്ത​​​ത്.നേ​​​ര​​​ത്തേ പ​​​ത്ര​​​ത്തി​​​നെ​​​തി​​​രേ ട്രം​​​പ് ഫ​​​യ​​​ൽ ചെ​​​യ്ത ര​​​ണ്ടാ​​​യി​​​രം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് മാ​​​ന​​​ന​​​ഷ്ട​​​ത്തു​​​ക ആ​​​യി​​​രം കോ​​​ടി ഡോ​​​ള​​​റാ​​​ക്കി വീ​​​ണ്ടും ഫ​​​യ​​​ൽ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.പ​​​ത്ര​​​സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ് ഹ​​​ർ​​​ജി​​​യെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് കോ​​​ട​​​തി സേ​​​സ് ത​​​ള്ളി​​​യ​​​ത്.

Tags : Deepika DeepikaNewspaper BreakingNews Victory for Wall Street

Recent News

Corehub Up