വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രമുഖ ദിനപത്രമായ വാൾസ്ട്രീറ്റ് ജേർണലിനെതിരേ ഫയൽ ചെയ്ത ആയിരം കോടി ഡോളറിന്റെ (ഏകദേശം 94,912 കോടി രൂപ) മാനഷ്ടക്കേസ് കോടതി തള്ളി.
ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തിൽ സ്ത്രീ ശരീരം വരച്ചിട്ടുള്ള കാർഡിൽ ട്രംപ് അനുമോദന സന്ദേശം അയച്ചുവെന്ന പത്രത്തിന്റെ റിപ്പോർട്ടാണ് കേസിനാധാരം. കത്ത് എഴുതുകയോ അതിൽ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് ട്രംപ് അവകാശപ്പെടുന്നു.
പത്രത്തിന്റെ മാതൃകന്പനിയായ ഡൗൺ ജോൺസിനും അതിന്റെ ഉടമസ്ഥൻ റൂപർട്ട് മർഡോക്കിനും എതിരേയാണ് ട്രംപ് കേസ് കൊടുത്തത്.നേരത്തേ പത്രത്തിനെതിരേ ട്രംപ് ഫയൽ ചെയ്ത രണ്ടായിരം കോടി ഡോളറിന്റെ മാനനഷ്ടക്കേസ് കോടതി തള്ളിയിരുന്നു.
തുടർന്ന് മാനനഷ്ടത്തുക ആയിരം കോടി ഡോളറാക്കി വീണ്ടും ഫയൽ ചെയ്യുകയായിരുന്നു.പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനാ ഭേദഗതിക്കു വിരുദ്ധമാണ് ഹർജിയെന്നു പറഞ്ഞാണ് കോടതി സേസ് തള്ളിയത്.