x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാപാരികളെ ബിജെപി ഭീഷണിപ്പെടുത്തി കടകൾ അടപ്പിച്ചു: രാഹുൽ ഗാന്ധി

വെബ്ഡെസ്ക്
Published: November 2, 2026 02:13 AM IST | Updated: November 2, 2026 02:13 AM IST

മിന്‍റോ പാലത്തിൽനിന്ന് രാംലീല മൈതാനത്തേക്ക് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ തുറന്ന വാഹനത്തിൽ യാത്ര ചെയ്യുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ‘ച​ലോ ദില്ലി' മ​ഹാ​റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ത​ട​യാ​ൻ ഡ​ൽ​ഹി കൊ​ണാ​ട്ട് പ്ലേ​സി​ലെ ക​ട​ക​ൾ ബി​ജെ​പി ബ​ല​മാ​യി അ​ട​പ്പി​ച്ച​താ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ട​വേ​യാ​ണ് രാ​ഹു​ൽ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ട​ക​ൾ ബി​ജെ​പി സ​ർ​ക്കാ​ർ മ​നഃ​പൂ​ർ​വം പൂ​ട്ടി​ച്ചെ​ന്നും ഇ​തു വ്യാ​പാ​രി​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക​ന​ഷ്‌​ടം ഉ​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വ്യാ​​പാ​​രി​​ക​​ളെ പി​​ന്തു​​ണ​​യ്ക്കാ​​ൻ ഡ​​ൽ​​ഹി​​യി​​ൽ ചെ​​റി​​യ ഷോ​​പ്പിം​​ഗ് ന​​ട​​ത്താ​​ൻ രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നെ​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ക്കാ​​രോ​​ട് താ​ൻ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നെ​ങ്കി​ലും ബി​ജെ​പി​യു​ടെ ഈ ​ന​ട​പ​ടി വ്യാ​പാ​രി​ക​ളെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ദീ​പാ​വ​ലി സീ​സ​ണി​ൽ ന​ട​ത്തു​ന്ന റാ​ലി ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളെ ബാ​ധി​ക്കു​മെ​ന്നും കോ​ടി​ക​ളു​ടെ ന​ഷ്‌​ടം വ​രു​ത്തു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ വ്യാ​പാ​രി​സം​ഘ​ട​ന​ക​ൾ നേ​ര​ത്തേ ആ​ശ​ങ്ക​യ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ രാ​ജി​വ​യ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​ണു ത​ങ്ങ​ൾ എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി. റാ​ലി​യെ​ത്തു​ട​ർ​ന്ന് ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​മെ​ന്നും കോ​ടി​ക​ളു​ടെ ന​ഷ്‌​ടം സം​ഭ​വി​ക്കു​മെ​ന്നു​മാ​ണ് വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ പ​റ​ഞ്ഞ​ത്.

Tags : Rahul Gandhi Deepika DeepikaNewspaper BreakingNews BJP threatened traders and forced

Recent News

Corehub Up