Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PowerCrisis

വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം തേടി റോ​ഡു​ക​ൾ​ക്കു മു​ക​ളി​ൽ റൂ​ഫ് സോ​ളാ​ർ പ​ദ്ധ​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ളം നേ​​​​രി​​​​ടു​​​​ന്ന വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു ദീ​​​​ർ​​​​ഘ​​​​കാ​​​​ല പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി റോ​​​​ഡു​​​​ക​​​​ൾ​​​​ക്കും ബൈ​​​​പാ​​​​സു​​​​ക​​​​ൾ​​​​ക്കും മു​​​​ക​​​​ളി​​​​ൽ സൗ​​​​രോ​​​​ർ​​​​ജ പാ​​​​ന​​​​ലു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന റോ​​​​ഡ് റൂ​​​​ഫ് സോ​​​​ളാ​​​​ർ പ​​​​ദ്ധ​​​​തി സ​​​​ർ​​​​ക്കാ​​​​ർ ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജി. ​​​​കാ​​​​ർ​​​​ത്തി​​​​കേ​​​​യ​​​​ൻ പ​​​​ഠ​​​​ന-​​​​ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​തെ നി​​​​ല​​​​വി​​​​ലു​​​​ള്ള റോ​​​​ഡ് ശൃം​​​​ഖ​​​​ല​​​​യെ സൗ​​​​രോ​​​​ർ​​​​ജ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​മാ​​​​ക്കി മാ​​​​റ്റാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന​​​​താ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന പ്ര​​​​ത്യേ​​​​ക​​​​ത.

റോ​​​​ഡ് റൂ​​​​ഫ് സോ​​​​ളാ​​​​ർ പ​​​​ദ്ധ​​​​തി

ദേ​​​​ശീ​​​​യ​​​​ പാ​​​​ത​​​​ക​​​​ൾ, സം​​​​സ്ഥാ​​​​ന​​​​പാ​​​​ത​​​​ക​​​​ൾ, ബൈ​​​​പാ​​​​സു​​​​ക​​​​ൾ, അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ വീ​​​​തി​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന റോ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു മു​​​​ക​​​​ളി​​​​ൽ സ്റ്റീ​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ മ​​​​റ്റ് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ഘ​​​​ട​​​​ന​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച് അ​​​​വ​​​​യ്ക്കു​​​​ മു​​​​ക​​​​ളി​​​​ൽ സൗ​​​​രോ​​​​ർ​​​​ജ പാ​​​​ന​​​​ലു​​​​ക​​​​ൾ ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്.

റോ​​​​ഡി​​​​ന്‍റെ ഇ​​​​രു​​​​വ​​​​ശ​​​​ങ്ങ​​​​ളി​​​​ലും തൂ​​​​ണു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച് മേ​​​​ൽ​​​​ക്കൂ​​​​ര​​​​യു​​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ൽ പാ​​​​ന​​​​ലു​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാം. റോ​​​​ഡി​​​​ന്‍റെ വീ​​​​തി, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​യ​​​​രം, കാ​​​​റ്റി​​​​ന്‍റെ ആ​​​​ഘാ​​​​തം, പാ​​​​ല​​​​ങ്ങ​​​​ളും ജം​​​​ഗ്ഷ​​​​നു​​​​ക​​​​ളും, സു​​​​ര​​​​ക്ഷാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​യി​​​​രി​​​​ക്ക​​​​ണം രൂ​​​​പ​​​​ക​​​​ല്പ​​​​ന.

Kerala

'വൈദ്യുതി പ്രതിസന്ധി ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും, പുതിയ നയം രൂപീകരിക്കും': മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദീർഘകാല, ഹ്രസ്വകാല കരാറിന് ശ്രമിക്കുകയാണ്. വൈദ്യുതി നിയന്ത്രണം കുറച്ചു കൊണ്ട് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻടിപിസിയുമായി ചർച്ച നടത്തി. 30 രൂപക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ല. വൈദ്യുതി പ്രതിസന്ധി ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും. പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, റിപ്പോർട്ടർ ചാനലിലെ റെയ്‌ഡിലും മുഖ്യമന്ത്രി പ്രതികരിച്ചു. റെയ്ഡ് എസ്ഐടി അന്വേഷണത്തിന്‍റെ ഭാഗമായിട്ടുള്ളതാണ്. വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ അനുമതി വേഗത്തിലാക്കാനും നിക്ഷേപകരെ ആകർഷിക്കാനുമായി സരൾ കേരളം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി 19 നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷം:ഇ​ന്ന​ലെ​യും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നി​​​​ന്ന് അ​​​​ധി​​​​ക​​​​മാ​​​​യി 150 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ ല​​​​ഭി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ന്നി​​​​ല്ല.

വാ​​​​യ്പ​​​​യാ​​​​യി ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു കി​​​​ട്ടു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ച്ച വൈ​​​​ദ്യു​​​​തി ഇ​​​​ന്ന​​​​ലെ കി​​​​ട്ടാ​​​​ഞ്ഞ​​​​തും ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്ന​​​​തും കേ​​​​ര​​​​ള​​​​ത്തി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. ഇ​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത്ത് പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്ത് വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​തേ​​​​സ​​​​മ​​​​യം കൂ​​​​ടി​​​​യ വി​​​​ല​​​​യ്ക്ക് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​ക​​​​ത ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ റി​​​​യ​​​​ൽ ടൈം ​​​​മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ നി​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ്യു​​​​തി കി​​​​ട്ടാ​​​​ത്ത​​​​തും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ആ​​​​ക്കം കൂ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്തെ ആ​​​​വ​​​​ശ്യ​​​​ക​​​​ത 5,200 മെ​​​​ഗാ​​​​വാ​​​​ട്ട് ക​​​​ട​​​​ന്ന​​​​തോ​​​​ടെ ല​​​​ഭ്യ​​​​ത​​​​യും ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​രം 1,000 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന​​​​ടു​​​​ത്തെ​​​​ത്തി​​​​യ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ​​​​യും വൈ​​​​കു​​​​ന്നേ​​​​രം 6.15 മു​​​​ത​​​​ൽ രാ​​​​ത്രി 12.45 വ​​​​രെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ്യു​​​​തി എ​​​​ത്തി​​​​ക്കാ​​​​തെ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഈ ​​​​മാ​​​​സം അ​​​​വ​​​​സാ​​​​നം വ​​​​രെ നി​​​​യ​​​​ന്ത്ര​​​​ണം തു​​​​ട​​​​രാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

National

ഉ​ത്പാ​ദ​നം കു​റ​ഞ്ഞു, ഉ​പ​യോ​ഗം കൂ​ടി; രാ​ജ്യം ഗു​രു​ത​ര വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ

ക​​​​​ടു​​​​​ത്ത​​ ചൂ​​​​​ടും മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വും കാ​​​​​ര​​​​​ണം രാ​​​​​ജ്യ​​​​​ത്തെ വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗം സ​​​​​ർ​​​​​വ​​​​​കാ​​​​​ല റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക്. സാ​​​​​ധാ​​​​​ര​​​​​ണ വേ​​​​​ന​​​​​ൽ​​​​​ച്ചൂട്‌ കു​​​​​റ​​​​​യു​​​​​ന്ന​​​​​തോ​​​​​ടെ സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ രാ​​​​​ജ്യ​​​​​ത്തെ വൈ​​​​​ദ്യു​​​​​തി ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യി​​​​​ൽ കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്തെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യി​​​​​ലേ​​​​​ക്കാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലെ​​​​​യും വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗം എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്.

ക​​​ഴി​​​ഞ്ഞ പ​​​​​ത്തി​​​​​ന് രാ​​​​​ജ്യ​​​​​ത്തെ പ​​​​​രാ​​​​​മ​​​​​വ​​​​​ധി വൈ​​​​​ദ്യു​​​​​തി ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത 269 ജി​​​​​ഗാ​​​​​വാ​​​​​ട്ടി​​​​​ൽ എ​​​​​ത്തി​. ഒ​​​​​രു സെ​​​​​പ്റ്റം​​​​​ബ​​​​​ർ മാ​​​​​സ​​​​​ത്തി​​​​​ൽ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന നി​​​​​ര​​​​​ക്കാ​​​​​ണി​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ മേ​​​​​യി​​​​​ൽ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ 270 ജി​​​​​ഗാ​​​​​വാ​​​​​ട്ടാ​​​​​ണ് ഊ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന നി​​​​​ര​​​​​ക്ക്.
ഉ​​​​​യ​​​​​ർ​​​​​ന്ന​​ ചൂ​​​​​ടും മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വും

എ​​​​​ൽ​​​​​നി​​​​​നോ പ്ര​​​​​തി​​​​​ഭാ​​​​​സം മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​യ മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വും ക​​​​​ടു​​​​​ത്ത​​ ചൂ​​​​​ടു​​​​​മാ​​​​​ണ് വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗം കു​​​​​ത്ത​​​​​നെ വ​​​​​ർ​​​​​ധി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത്. സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഭൂ​​​​​രി​​​​​ഭാ​​​​​ഗം പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും സാ​​​​​ധാ​​​​​ര​​​​​ണ​​​​​യേ​​​​​ക്കാ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ന്ന താ​​​​​പ​​​​​നി​​​​​ല​​​​​യാ​​​​​ണു രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. കൂ​​​​​ടാ​​​​​തെ, കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കേ രാ​​​​​ജ്യ​​​​​ത്ത് ഇ​​​​​തു​​​​​വ​​​​​രെ 15 ശ​​​​​ത​​​​​മാ​​​​​നം മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വാ​​​​​ണ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ജൂ​​​​​ൺ ഒ​​​​​ന്നു​​​മു​​​​​ത​​​​​ൽ സെ​​​​​പ്റ്റം​​​​​ബ​​​​​ർ പ​​​​​ത്തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് രാ​​​​​ജ്യ​​​​​ത്തു ല​​​​​ഭി​​​​​ക്കേ​​​​​ണ്ട​​​ത് 760.6 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ഇ​​​​​ക്കൊ​​​​​ല്ലം ല​​​​​ഭി​​​​​ച്ച​​​​​താ​​​​​ക​​​​​ട്ടെ 648 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണ്.

ഇ​​​​​ര​​​​​ട്ടി​​​​​യാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗം

സെ​​​​​പ്റ്റം​​​​​ബ​​​​​ർ ഒ​​​​​ന്നു​​​മു​​​​​ത​​​​​ൽ ഒ​​​​​ന്പ​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ മാ​​​​​ത്രം രാ​​​​​ജ്യ​​​​​ത്തെ മൊ​​​​​ത്തം വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗം 49.84 ബി​​​​​ല്യ​​​​​ൺ യൂ​​​​​ണി​​​​​റ്റാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ചു. ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം ഇ​​​​​തേ​​​​​കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​നെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് 20.7ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​ന്‍റെ വ​​​​​ർ​​​​​ധ​​​​​ന​​​​​യാ​​​​​ണ് ഇ​​​​​ക്കു​​​​​റി​​​​​യു​​​​​ണ്ടാ​​​​​യ​​​​​ത്.

ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ വ​​​​​ൻ​​​​​ കു​​​​​റ​​​​​വ്

മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വ് കാ​​​​​ര​​​​​ണം രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​ധാ​​​​​ന ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​തി പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള ഉ​​​​​ത്പാ​​​​​ദ​​​​​നം ഗ​​​​​ണ്യ​​​​​മാ​​​​​യി കു​​​​​റ​​​​​ഞ്ഞു. ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​പ്രി​​​​​ൽ മു​​​​​ത​​​​​ൽ രാ​​​​​ജ്യ​​​​​ത്തു ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ 10.85 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​വാ​​​​​ണ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ണ​​​​​ക്കെ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് കു​​​​​റ​​​​​ഞ്ഞ​​​​​തോ​​​​​ടെ ഗ്രി​​​​​ഡ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ​​​​​മാ​​​​​ർ​​​​​ക്ക് വേ​​​​​ന​​​​​ലി​​​​​ൽ താ​​​​​പ​​​​​നി​​​​​ല​​​​​യ​​​​​ങ്ങ​​​​​ളെ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യി ആ​​​​​ശ്ര​​​​​യി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​യി​​​വ​​​​​ന്ന​​​​തും ​പ്ര​​​​​തി​​​​​സ​​​​​ന്ധി രൂ​​​​​ക്ഷ​​​​​മാ​​​​​ക്കി.

ഉ​​​​​പ​​​​​യോ​​​​​ഗം വ​​​​​ർ​​​​​ധി​​​​​ച്ച​​​​​തോ​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ ഭൂ​​​​​രി​​​​​ഭാ​​​​​ഗം താ​​​​​പ​​​​​വൈ​​​​​ദ്യു​​​​​ത നി​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും ക​​​​​ൽ​​​​​ക്ക​​​​​രി ശേ​​​​​ഖ​​​​​ര​​​​വും വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ കു​​​​​റ​​​​​ഞ്ഞു. ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്നു​​​മു​​​​​ത​​​​​ൽ ഒ​​​​​ന്പ​​​​​ത് വ​​​​​രെ​​​​​യു​​​​​ള്ള കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ക​​​​​ൽ​​​​​ക്ക​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദ​​​​​നം 10.64 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ച് 6,12,663 ദ​​​​​ശ​​​​​ല​​​​​ക്ഷം യൂ​​​​​ണി​​​​​റ്റാ​​​​​യി​​​​​രു​​​​​ന്നു. രാ​​​​​ജ്യ​​​​​ത്തെ ഊ​​​​​ർ​​​​​ജോ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന്‍റെ 42ശ​​​​​ത​​​​​മാ​​​​​ന​​​​​വും താ​​​​​പ​​​​​വൈ​​​​​ദ്യു​​​​​തി നി​​​​​ല​​​​​യ​​​​​ങ്ങ​​​​​ളെ ആ​​​​​ശ്ര​​​​​യി​​​​​ച്ച​​​​​യാ​​​​​യ​​​​​തി​​​​​നാ​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ സ്ഥി​​​​​തി സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​ക്കു​​​​​ന്നു.

രാ​​​​​ത്രി​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ ഉ​​​​​യ​​​​​ർ​​​​​ന്ന വൈ​​​​​ദ്യു​​​​​തി ആ​​​​​വ​​​​​ശ്യ​​​​​ക​​​ത​​​​​യെ നേ​​​​​രി​​​​​ടാ​​​​​ൻ ചെ​​​​​ല​​​​​വേ​​​​​റി​​​​​യ ഗ്യാ​​​​​സ് അ​​​​​ധി​​​​​ഷ്ഠി​​​​​ത പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള ഉ​​​​​ത്പാ​​​​​ദ​​​​​നം ഈ ​​​മാ​​​സം ആ​​​​​ദ്യ​​​​​വാ​​​​​രം 80.32 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ള​​​​​മാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ത്തേ​​​​​ണ്ടി​​​വ​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷം ദ്ര​​​​​വീ​​​​​കൃ​​​​​ത പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​ക ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യെ കാ​​​​​ര്യ​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക്ക് കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്നു.
വി​​​​​ല കു​​​​​ത്ത​​​​​നെ കൂ​​​​​ടി

ഉ​​​​​ത്പാ​​​​​ദ​​​​​നം കു​​​​​റ​​​​​യു​​​​​ക​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​തോ​​​​​ടെ എ​​​​​ന​​​​​ർ​​​​​ജി എ​​​​​ക്‌​​​​​സ്ചേ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ൽ വൈ​​​​​ദ്യു​​​​​തി​​​വി​​​​​ല കു​​​​​ത്ത​​​​​നെ വ​​​​​ർ​​​​​ധി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. റി​​​​​യ​​​​​ൽ​​​​​ടൈം മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ യൂ​​​​​ണി​​​​​റ്റി​​​​​ന് ശ​​​​​രാ​​​​​ശ​​​​​രി 2.86 രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ല​​​​​യെ​​​​​ങ്കി​​​​​ൽ ഈ ​​​​​വ​​​​​ർ​​​​​ഷം വി​​​​​ല 7.48 രൂ​​​​​പ​​​​​യാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ചു.

നി​​​​​ല​​​​​വി​​​​​ലെ ചൂ​​​​​ട് ​​വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ക​​​​​യും ക​​​​​ൽ​​​​​ക്ക​​​​​രി ക്ഷാ​​​​​മം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നും ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ലെ​​​​​ങ്കി​​​​​ൽ വ​​​​​രും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ജ്യം ഗു​​​​​രു​​​​​ത​​​​​ര​​ വൈ​​​​​ദ്യ​​​​​ുതി​​​ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലേ​​​​​ക്ക് പോ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ഊ​​​​​ർ​​​​​ജ​​​​​രം​​​​​ഗ​​​​​ത്തെ വി​​​​​ദ​​​​​ഗ്ധ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​ത്.

National

ജ​ല​ക്ഷാ​മ​വും വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​യു​മു​ണ്ടാ​കും; ജ​ന​ങ്ങ​ൾ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വ​ര​ൾ​ച്ച കാ​ര​ണം ജ​ല​ക്ഷാ​മ​വും വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​യും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ജ​ന​ങ്ങ​ൾ ഇ​തി​നോ​ട് മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്നും വ​ര​ൾ​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് മ​ഴ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് വ​ര​ൾ​ച്ച​യ്ക്ക് കാ​ര​ണം. സം​സ്ഥാ​ന​ത്ത് വ​ലി​യ​തോ​തി​ൽ മ​ഴ കു​റ​ഞ്ഞു. എ​ന്നാ​ൽ എം​എ​ൽ​എ​മാ​ർ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം​വ​ച്ച് പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സാ​ഹ​ച​ര്യം രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് നി​ങ്ങ​ളെ​ക്കാ​ൾ ക​രു​ത​ലു​ണ്ടെ​ന്നും ശി​വ​കു​മാ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ വ​ര​ൾ​ച്ചാ സാ​ഹ​ച​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി തു​ട​രു​ന്നു; ഇ​​​​ന്നുമു​​​​ത​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്ന് അ​​​​ധി​​​​ക​​​​മാ​​​​യി 150 മെ​​​​ഗാ​​​​വാ​​​​ട്ട്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രൂ​​ക്ഷ​​മാ​​യ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ യൂ​​​​ണി​​​​റ്റി​​​​ന് 30 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി എ​​​​ൻ​​​​ടി​​​​പി​​​​സി​​​​യി​​​​ൽ​​​​നി​​​​ന്നും ഓ​​​​പ്പ​​​​ണ്‍ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ​​​​നി​​​​ന്നും വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നാ​​ൻ നീ​​​​ക്കം.

വാ​​​​യ്പ വ​​​​ഴി​​​​യു​​​​ള്ള 200 മെ​​​​ഗാ​​​​വാ​​​​ട്ട് ല​​​​ഭി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ​​​​യും പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്ത് വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റ് മു​​​​ത​​​​ൽ അ​​​​ർ​​​​ധ​​​​രാ​​​​ത്രി 12.30 വ​​​​രെ​​​​യാ​​​​ണ് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്ത് ഏ​​​​ക​​​​ദേ​​​​ശം 700-900 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന്‍റെ കു​​​​റ​​​​വാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ൽ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും വൈ​​​​ദ്യു​​​​തി മ​​​​ന്ത്രി​​​​യു​​​​മു​​​​ൾ​​​​പ്പെ​​​​ടെ പ​​​​ങ്കെ​​​​ടു​​​​ത്ത ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് യൂ​​​​ണി​​​​റ്റി​​​​ന് 30 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം. രാ​​​​ത്രി​​​​യി​​​​ലെ പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്തെ ക്ഷാ​​​​മം കു​​​​റ​​​​യ്ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

പ്ര​​​​തി​​​​സ​​​​ന്ധി തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്നു മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ വ​​​​രെ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​നി​​​​ന്ന് അ​​​​ധി​​​​ക​​​​മാ​​​​യി 150 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പ് അ​​​​ല്പം ആ​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​ന്ന​​​​താ​​​​ണ്. എ​​​​ങ്കി​​​​ലും 700 മു​​​​ത​​​​ൽ 900 മെ​​​​ഗാ​​​​വാ​​​​ട്ട് വ​​​​രെ​​​​യു​​​​ള്ള കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഇ​​​​തി​​​​ലൂ​​​​ടെ മാ​​​​ത്രം ക​​​​ഴി​​​​യി​​​​ല്ല.

റി​​​​യ​​​​ൽ ടൈം ​​​​മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ​​നി​​​​ന്നുകൂ​​​​ടി വൈ​​​​ദ്യു​​​​തി എ​​​​ത്തി​​​​ക്കാ​​​​തെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നി​​​​ടെ, ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ധി​​​​ക വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും കെ​​​​എ​​​​സ്ഇ​​​​ബി ശ്ര​​​​മം ആ​​​​രം​​​​ഭി​​​​ച്ചു.

അ​​​​ധി​​​​ക വൈ​​​​ദ്യു​​​​തി എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തോ​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യോ കു​​​​റ​​​​യ്ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം റി​​​​യ​​​​ൽ​​​​ടൈം മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ​​​​നി​​​​ന്ന് 1,024 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് അ​​​​ന്ന​​​​ത്തെ നി​​​​യ​​​​ന്ത്ര​​​​ണം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഉ​​​​യ​​​​ർ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ക​​​​ത കാ​​​​ര​​​​ണം പ്ര​​​​തി​​​​സ​​​​ന്ധി പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യം പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്ത് 5,000 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന് മു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന വെ​​​​ല്ലു​​​​വി​​​​ളി.

National

പ​ഞ്ചാ​ബി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂക്ഷം; പ​ത്തു മ​ണി​ക്കൂ​ർ നി​യ​ന്ത്ര​ണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബി​​​​ൽ ഗു​​​​രു​​​​ത​​​​ര വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി. ഉ​​​​യ​​​​ർ​​​​ന്ന താ​​​​പ​​​​നി​​​​ല​​​​യ്ക്കും മ​​​​ഴ​​​​ക്കു​​​​റ​​​​വി​​​​നു​​​​മി​​​​ട​​​​യി​​​​ൽ വൈ​​​​ദ്യു‌​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണു പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ​​​​സ​​​​മ​​​​യ​​​​ത്ത് 12,489 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്ത് ഇ​​​പ്പോ​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പീ​​​​ക്ക് ലോ​​​​ഡ് നി​​​​ല​​​​വി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 16,500 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന​​​​ടു​​​​ത്താ​​​​ണ്.

പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ലു​​​​ഥി​​​​യാ​​​​ന, ജ​​​​ല​​​​ന്ധ​​​​ർ, അ​​​​മൃ​​​​ത്‌​​​​സ​​​​ർ, മൊ​​​​ഹാ​​​​ലി എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന വ്യാ​​​​വ​​​​സാ​​​​യി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ട്ടു മു​​​​ത​​​​ൽ പ​​​​ത്തു മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ണ്ട്. ഗ്രാ​​​​മീ​​​​ണ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു മു​​​​ത​​​​ൽ നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ​​​​യും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

പ​​​​ഞ്ചാ​​​​ബി​​​​ലെ നി​​​​ല​​​​വി​​​​ലെ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യം 17,000 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന​​​​ടു​​​​ത്താ​​​​ണെ​​​​ന്നും ഏ​​​​ക​​​​ദേ​​​​ശം 14,000 മെ​​​​ഗാ​​​​വാ​​​​ട്ട് മാ​​​​ത്രം വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ 3,000 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി കു​​​​റ​​​​വാ​​​​ണെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

1,360 മെ​​​​ഗാ​​​​വാ​​​​ട്ട് വ​​​​രെ വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​​​ണ്ട് സ്വ​​​​കാ​​​​ര്യ തെ​​​​ർ​​​​മ​​​​ൽ പ​​​​വ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ​​​​തും വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ ആ​​​​ഘാ​​​​തം കൂ​​​​ട്ടി.

ക​​​​ന​​​​ത്ത ചൂ​​​​ടി​​​​നി​​​​ട​​​​യി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യോ​​​​ടൊ​​​​പ്പം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ഞ്ചാ​​​​ബി​​​​നു ന​​​​ൽ​​​​കേ​​​​ണ്ട 1000 മെ​​​​ഗാ​​​​വാ​​​​ട്ട് ന​​​​ൽ​​​​കാ​​​​ത്ത​​​​തും വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വി​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Kerala

വൈദ്യുതി പ്രതിസന്ധി: ജനങ്ങളുടെമേൽ അധിക ബാധ്യത വരില്ലെന്ന് പറയാനാകില്ല: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം : കൂടിയ വിലക്ക് വൈദ്യുതി വാങ്ങുമ്പോൾ അതിന്‍റെ അധിക ബാധ്യത ജനങ്ങളുടെ മേൽ എത്തില്ലെന്ന് പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

ചൂട് കൂടുന്നതിനനുസരിച്ചു വൈദ്യുതി ഉപഭോഗം കൂടുകയാണ്., യൂണിറ്റിന് 30 രൂപ നൽകിയാണ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 30 രൂപ യൂണിറ്റിന് നൽകുക എന്നത് വലിയ ബാധ്യതയാണ്. എന്നാൽ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ പണമല്ല പവറാണ് വേണ്ടത്. അടിയന്തര സാഹചര്യം കണക്കിലെടുത്തു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

വൈദ്യുതി പ്രതിസന്ധി: 2,130 കോടിയുടെ ബാധ്യതക്ക് പിന്നിൽ ഒത്തുകളിയെന്ന് ബിജെപി

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ലഭ്യമാക്കേണ്ട ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ കേരളത്തിന് കോടികളുടെ അധിക ബാധ്യത വരുത്തിവെച്ചത് പിണറായി സർക്കാരും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു.

2014-ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവച്ച ദീർഘകാല വൈദ്യുതി കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു.

എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കി. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.

കരാർ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്‍റണിയും കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ളയും സർക്കാരിനെയും വൈദ്യുതി മന്ത്രിയെയും റെഗുലേറ്ററി കമ്മിഷനെയും അറിയിച്ചിരുന്നു. എന്നിട്ടും കരാർ സംരക്ഷിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയില്ല.

2022 നവംബർ 24-ലെ മന്ത്രിസഭാ തീരുമാനപ്രകാരം വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസിനെ കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷൻ ചെയർമാനായി നിയമിച്ചത് പിണറായി സർക്കാരാണ്. ഈ സാഹചര്യത്തിൽ കമ്മിഷന്‍റെ തീരുമാനത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സർക്കാർ നിയമിച്ച ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം കമ്മിഷന്‍റെ മേൽ മാത്രം ചുമത്തി കൈകഴുകാനുള്ള മുൻ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രമം അംഗീകരിക്കാനാകില്ല.

ഡിബിഎഫ്ഒഒ വ്യവസ്ഥകളിലെ ഇളവുകൾ ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിച്ച് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്താൻ അവസരമുണ്ടായിരുന്നിട്ടും അതിലേക്ക് പോകാതെ കരാർ റദ്ദാക്കുകയായിരുന്നു. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ട റെഗുലേറ്ററി കമ്മിഷൻ സ്വീകരിച്ച ഈ നിലപാട് സംബന്ധിച്ച് സമഗ്രമായ പരിശോധന അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.

കരാർ ഇല്ലാതായതോടെ കെഎസ്ഇബിക്ക് വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നും പറത്തുനിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നു. ചില ഘട്ടങ്ങളിൽ യൂണിറ്റിന് ഏഴു മുതൽ 10 രൂപ വരെ നൽകേണ്ട സാഹചര്യമുണ്ടായി. കെഎസ്ഇബിയുടെ ഔദ്യോഗിക കണക്കുപ്രകാരം കരാർ റദ്ദാക്കിയതിനെ തുടർന്ന് ബോർഡിന് ഉണ്ടായ അധിക സാമ്പത്തിക ബാധ്യത 2,130 കോടി രൂപയിലേറെയാണ്.

കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിക്ക് പകരം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നതിന്‍റെ സാമ്പത്തിക ഭാരം ഒടുവിൽ സാധാരണക്കാരുടെ തലയിലാണ് എത്തിയത്. സർചാർജായും ഉയർന്ന വൈദ്യുതി ബില്ലുകളായും ജനങ്ങൾ ഈ ബാധ്യത വഹിക്കേണ്ടിവരുന്നു.

കോടികളുടെ അധിക ബാധ്യതയ്ക്ക് ഇടയാക്കിയ തീരുമാനം എങ്ങനെ ഉണ്ടായി, ആരുടെ വീഴ്ചയാണ് ഇതിന് പിന്നിൽ, കരാർ സംരക്ഷിക്കാൻ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്നിവ സമഗ്രമായി അന്വേഷിക്കണം. തീരുമാനമെടുക്കുന്നതിലെ നടപടിക്രമങ്ങളും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിച്ച് ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

അതേസമയം, ജനങ്ങൾക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന അതേ നിയന്ത്രണ സംവിധാനത്തിന്‍റെ തുടർച്ചയും പുനഃപരിശോധിക്കണം. കമ്മിഷന്‍റെ തീരുമാനത്തിൽ വീഴ്ചയുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. സർക്കാരിന്‍റെ നേരിട്ടുള്ള നിയമനത്തിലൂടെ എത്തിയ ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറാതെ മുഴുവൻ വിഷയവും അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

സർക്കാർ നിയന്ത്രിക്കുന്ന റെഗുലേറ്ററി കമ്മിഷനെ മറയാക്കി ജനങ്ങളെ കബളിപ്പിക്കുന്നത് എന്തിനാണ്? 2,130 കോടിയിലേറെ രൂപയുടെ ബാധ്യത സംസ്ഥാനത്തിന് വരുത്തിവെച്ച വിഷയത്തിൽ കമ്മിഷൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മുൻ സർക്കാർ–ഭരണതല തീരുമാനങ്ങൾ എന്നിവയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Kerala

വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു

 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.

വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷം; നി​യ​ന്ത്ര​ണം 30 വ​രെ തു​ട​ർ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം തു​ട​രാ​ൻ കെ​എ​സ്ഇ​ബി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മ​ട​ക്കം ഒ​ന്നി​ലേ​റെ ത​വ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ സ​മ​യം മു​ൻ​കൂ​ട്ടി ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ആ​വ​ശ്യം 5200 മെ​ഗാ​വാ​ട്ടി​ലെ​ത്തി​യി​രു​ന്നു. നി​ല​വി​ലെ ല​ഭ്യ​ത​യേ​ക്കാ​ൾ ഏ​ക​ദേ​ശം 700 മു​ത​ൽ 900 മെ​ഗാ​വാ​ട്ട് വ​രെ കു​റ​വ് നേ​രി​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ചൂ​ട് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഫാ​ൻ, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം കൂ​ടി​യ​തും വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ രാ​ത്രി ചാ​ർ​ജി​ങ്ങും ഉ​പ​യോ​ഗം ഉ​യ​ർ​ത്തി​യ​താ​യാ​ണ് ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1650 മെ​ഗാ​വാ​ട്ടും, കേ​ന്ദ്ര വി​ഹി​ത​മാ​യി 1500 മെ​ഗാ​വാ​ട്ടും, ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ളി​ലൂ​ടെ 630 മെ​ഗാ​വാ​ട്ടും, ഹ്ര​സ്വ​കാ​ല ക​രാ​റു​ക​ളി​ലൂ​ടെ ഏ​ക​ദേ​ശം 100 മെ​ഗാ​വാ​ട്ടും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ആ​വ​ശ്യ​ക​ത​യി​ലെ അ​പ്ര​തീ​ക്ഷി​ത വ​ർ​ധ​ന​യ്ക്ക​നു​സ​രി​ച്ച് വി​പ​ണി​യി​ൽ​നി​ന്ന് അ​ധി​ക വൈ​ദ്യു​തി ല​ഭ്യ​മാ​കാ​ത്ത​താ​ണ് നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​തെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് യോ​ഗ​ത്തി​നു ശേ​ഷം വ്യ​ക്ത​മാ​ക്കി. 

സൗ​രോ​ർ​ജ ഉ​ത്പാ​ദ​നം വ​ർ​ധി​ച്ചി​ട്ടും അ​തി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി പ​രി​മി​ത​മാ​ണെ​ന്ന​താ​ണ് സം​സ്ഥാ​നം നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി. പ​ക​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സൗ​രോ​ർ​ജം രാ​ത്രി​യി​ലെ ആ​വ​ശ്യ​ത്തി​നാ​യി സം​ഭ​രി​ക്കാ​ൻ ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സം​വി​ധാ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും. കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, ക​ണ്ണൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ഫ്ളോ​ട്ടിം​ഗ് സോ​ളാ​ർ പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭി​ച്ചി​രു​ന്ന ദീ​ർ​ഘ​കാ​ല ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നി​യ​മ​പോ​രാ​ട്ട​വും തു​ട​രു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ നി​ല​വി​ലെ ചി​ല വൈ​ദ്യു​തി കൈ​മാ​റ്റ ബാ​ധ്യ​ത​ക​ളി​ൽ ഇ​ള​വും ഒ​ക്ടോ​ബ​ർ ആ​ദ്യം മു​ത​ൽ പു​റ​ത്തു നി​ന്നു കൂ​ടു​ത​ൽ വൈ​ദ്യു​തി​യും ല​ഭ്യ​മാ​ൻ ക​ഴി​യു​മെ​ന്നും ഇ​തോ​ടെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് കെ​എ​സ്ഇ​ബി​യു​ടെ പ്ര​തീ​ക്ഷ.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു; ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ ചേം​ബ​റി​ൽ രാ​വി​ലെ 11ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നും ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്ന​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം.

വ​ർ​ധി​ച്ച ആ​വ​ശ്യ​ക​ത നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​രി​നും കെ​എ​സ്ഇ​ബി​ക്കും വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്ന് ത​വ​ണ വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​ത്ത​നെ ഉ​യ​ർ​ന്ന​തും ദേ​ശീ​യ ഗ്രി​ഡി​ലെ ഫ്രീ​ക്വ​ൻ​സി കു​റ​ഞ്ഞ​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ക​യും അ​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടു​ക​യും ചെ​യ്തു. പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന ആ​വ​ശ്യ​ക​ത​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം മ​ഴ​യെ തു​ട​ർ​ന്നു​ള്ള ക​ൽ​ക്ക​രി ക്ഷാ​മം ഉ​ത്ത​രേ​ന്ത്യ​യി​ലെ വൈ​ദ്യു​തി ഉ​ൽ​പ്പാ​ദ​ന​ത്തെ​യും ബാ​ധി​ച്ചു. പീ​ക്ക് സ​മ​യ​ത്തെ അ​ധി​ക വൈ​ദ്യു​തി ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി​ക്ക് ഉ​റ​പ്പാ​ക്കി​യ ഹ്ര​സ്വ​കാ​ല വൈ​ദ്യു​തി ക​രാ​റു​ക​ളു​ടെ അ​ഭാ​വ​വും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

ക​ൽ​ക്ക​രി ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് കേ​ന്ദ്ര വി​ഹി​ത​ത്തി​ൽ കു​റ​വു​ണ്ടാ​യ​തും തി​രി​ച്ച​ടി​യാ​യി. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും വൈ​ദ്യു​തി ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്ന​തോ​ടെ പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ലും പ്ര​യാ​സ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

Kerala

സം​സ്ഥാ​നം വീ​ണ്ടും വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധി​​​കവി​​​ല ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടും പ​​​വ​​​ർ എ​​​ക്സ്ചേ​​​ഞ്ചി​​​ൽനി​​​ന്ന് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​കു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പീ​​​ക്ക് സ​​​മ​​​യ​​​ത്ത് നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ പു​​​റ​​​ത്തുനി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി​​​യു​​​ടെ ല​​​ഭ്യ​​​ത​​​യി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വും കെ​​​എ​​​സ്ഇ​​​ബി​​​യെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​വ​​​ർ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി​​​യു​​​ടെ ല​​​ഭ്യ​​​ത​​​യി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് നേ​​​ര​​​ത്തേ സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, കൂ​​​ടു​​​ത​​​ൽ വി​​​ല ന​​​ൽ​​​കി വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​വും വി​​​ഫ​​​ല​​​മാ​​​യ​​​തോ​​​ടെ ഇ​​​ക്ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യി​​​ൽത​​​ന്നെ വൈ​​​കു​​​ന്നേ​​​രം ആ​​​റ് മു​​​ത​​​ൽ അ​​​ർ​​​ധ​​​രാ​​​ത്രി 12 വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഭാ​​​ഗി​​​ക വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഭാ​​​ഗി​​​ക നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​യി. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞാ​​​ൽ സം​​​സ്ഥാ​​​നം പ​​​വ​​​ർ​​​ക​​​ട്ടി​​​ലേ​​​ക്ക് നീ​​​ങ്ങേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.

മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി. അ​​​തി​​​നു പു​​​റ​​​മെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ച​​​തും തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഈ ​​​വ​​​ർ​​​ഷം 500 മു​​​ത​​​ൽ 800 മെ​​​ഗാ​​​വാ​​​ട്ട് വ​​​രെ ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​ദി​​​ന ഉ​​​പ​​​യോ​​​ഗ​​​മാ​​​ണ് പീ​​​ക്ക് സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ചൂ​​​ട് കൂ​​​ടി​​​യ​​​തോ​​​ടെ വീ​​​ടു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ച​​​തും പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ആ​​​ക്കം കൂ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

Kerala

വൈദ്യുതി പ്രതിസന്ധി 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വാങ്ങാൻ അനുമതി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​നം നേ​​​​രി​​​​ടു​​​​ന്ന വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ 200 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ.

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​ൻ​​​​ടി​​​​പി​​​​സി, പ​​​​വ​​​​ർ പ്ല​​​​സ് ട്രേ​​​​ഡിം​​​​ഗ് സൊ​​​​ലൂ​​ഷ​​​​ൻ എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് 100 മെ​​​​ഗാ​​​​വാ​​​​ട്ട് വീ​​​​തം വാ​​​​ങ്ങാ​​​​നു​​​​ള്ള കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ ക​​​​രാ​​​​റി​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി ല​​​​ഭ്യ​​​​മാ​​​​യ​​​​ത്. ഇ​​​​തോ​​​​ടെ യൂ​​​​ണി​​​​റ്റി​​​​ന് 5.96 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ജൂ​​​​ലൈ 14 വ​​​​രെ 200 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭ്യ​​​​മാ​​​​കും. നി​​​​ല​​​​വി​​​​ലെ അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് പ്ര​​​​ത്യേ​​​​ക സി​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ ക​​​​രാ​​​​റി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാണ് 2025 ജൂ​​​​ലൈ​​യെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഈ ​​​​ജൂ​​​​ലൈ​​യി​​​​ലു​​​​ണ്ടാ​​​​യ​​​​ത്. മ​​​​ഴ കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​വും കു​​​​റ​​​​ഞ്ഞു.
പ​​​​വ​​​​ർ എ​​​​ക്സ്ചേ​​​​ഞ്ചി​​​​ൽനി​​​​ന്നു​​​​ള്ള വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ ല​​​​ഭ്യ​​​​ത​​​​യി​​​​ലും കാ​​​​ര്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​നം ക​​​​ടു​​​​ത്ത വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നുപോ​​​​കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.
ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് 200 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഇ​​​​ന്നു മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് കി​​​​ട്ടി​​​​ത്തു​​​​ട​​​​ങ്ങു​​​​ക.

ഇ​​​​തോ​​​​ടെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് താ​​​​ത്കാ​​​​ലി​​​​ക ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ക​​​​രാ​​​​റി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ചും കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗി​​​​ന്‍റെ സ​​​​മ​​​​യം ഉ​​​​പ​​​​യോ​​​​ക്താ​​​​ളെ മു​​​​ൻ​​​​കൂ​​​​ട്ടി കൃ​​​​ത്യ​​​​മാ​​​​യി അ​​​​റി​​​​യി​​​​ക്ക​​​​ണം. 15 മി​​​​നി​​​​റ്റ് ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗ് എ​​​​ന്നു പ​​​​റ​​​​ഞ്ഞ ശേ​​​​ഷം അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​റും ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ​​​​യും നീ​​​​ട്ട​​​​രു​​​​തെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

Latest News

Corehub Up