ബാബ രാംദേവ് "ആയുർവേദ ഹുക്ക" വലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. ഔഷധസസ്യങ്ങളും പരമ്പരാഗത ചേരുവകളും ചേർത്ത് തയാറാക്കുന്ന ഈ പുകവലി ഉപഭോക്താക്കൾക്കിടയിൽ കൗതുകത്തോടൊപ്പം വലിയ ചർച്ചകൾക്കും ചിരിക്കും വഴിതുറന്നു.
ഹുക്കയുടെ മുകൾഭാഗത്തുള്ള ചില്ലത്തിൽ ഇരട്ടിമധുരം വെച്ചുകൊണ്ടാണ് അദ്ദേഹം ഇത് നിർമിക്കാൻ തുടങ്ങുന്നത്. ഔഷധഗുണമുള്ള സസ്യങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുന്ന രാംദേവ്, മഞ്ഞൾ, കടുക്, അയമോദകം, കർപ്പൂരം, കകടശിംഗി എന്നിവയും ഇതിലേക്ക് ചേർക്കുന്നുണ്ട്.
തുടർന്ന് കർപ്പൂരത്തിന് തീ പകർന്ന് നൽകിയാണ് ഇത് ഉപയോഗിക്കാൻ സജ്ജമാക്കുന്നത്. ലഹരിവസ്തുക്കൾക്ക് പകരം സസ്യമൂലികകൾ ഉപയോഗിച്ച് ഹുക്കയ്ക്ക് പുതിയ ഭാവം നൽകിയ പരീക്ഷണത്തെ തമാശയോടെയാണ് ഇന്റർനെറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്.
ഭാവിയിൽ പബ്ബുകളിലും ക്ലബ്ബുകളിലും ഇത്തരം ഹുക്ക ബാറുകൾ വരുമെന്നും, അടുത്തതായി ഔഷധ മദ്യമായിരിക്കും വിപണിയിലെത്തുകയെന്നും ഉപഭോക്താക്കൾ തമാശരൂപേണ കുറിക്കുന്നു. അതേസമയം, പുരാതന ഭാരതത്തിൽ പുകയേറ്റൽ ഒരു ചികിത്സാരീതിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
വിചിത്രമായ ഈ ചേരുവകൾ കണ്ട ചിലർ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർക്കാൻ മറന്നുപോയോ എന്ന് പരിഹസിച്ചപ്പോൾ, ഹുക്ക വലിച്ചാൽ ആരോഗ്യം മെച്ചപ്പെടുമെന്ന് കേൾക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണെന്നാണ് മറ്റു ചിലരുടെ പ്രതികരണം.
Tags : BabaRamdev AyurvedicHookah ViralVideo TrendingNow SocialMediaTrends