x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാത്രിയായാൽ മത്സരയോട്ടവും അഭ്യാസവും, ഇരയാകുന്നത് പാവങ്ങൾ; വിഐപി റോഡിൽ ആറുമാസത്തിനിടെ പൊലിഞ്ഞത് എട്ടു ജീവനുകള്‍

കൊച്ചി ബ്യൂറോ
Published: October 12, 2026 11:14 AM IST | Updated: October 12, 2026 12:29 PM IST

വിഐപി റോഡിൽ അപകടത്തിൽപെട്ട സ്കൂട്ടറും അപകടത്തിനിടയാക്കിയ കാറും

നെടുമ്പാശേരി: അങ്കമാലി-ആലുവ ദേശീയപാതയില്‍ നിന്നും രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്ന വിഐപി റോഡ് അപകട മുനമ്പായി മാറുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ എട്ടു ജീവനുകളാണ് ഇവിടെ അപകടങ്ങളില്‍ പൊലിഞ്ഞത്. വിവിധ അപകടങ്ങളില്‍ പരിക്കേറ്റ് നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലുമാണ്.

ഞായറാഴ്ച പുലര്‍ച്ചെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിന് പിന്നിലിടിച്ച് രണ്ട് യുവതികളും ഒരു യുവാവും മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതോടെ വിഐപി റോഡിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

രാത്രി കാലങ്ങളിലാണ് കൂടുതല്‍ അപകടങ്ങളും സംഭവിക്കുന്നത്. രാത്രിയില്‍ വാഹനത്തിരക്ക് കുറയുന്നതോടെ ചില യുവാക്കള്‍ കാറുകളിലും ബൈക്കുകളിലുമായി അമിതവേഗത്തില്‍ പായുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് പുറമെ ബൈക്കുകള്‍ നിയന്ത്രണംവിട്ട് മറിഞ്ഞും മീഡിയനുകളില്‍ ഇടിച്ചുകയറിയും അപകടങ്ങള്‍ പതിവാണ്. നാട്ടുകാര്‍ പലതവണ ഇക്കാര്യം പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 12ന് വിമാനത്താവള റോഡിലെ മേല്‍പ്പാലത്തിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ മരിച്ചിരുന്നു. മേയ് അഞ്ചിന് പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശിനിയായ ഇഷാനയും മരിച്ചു. അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ബൈക്കിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇഷാന.

ജൂണ്‍ 29ന് വിമാനത്താവള ജംഗ്ഷനിലുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ആദിത്യ പ്രസാദും സുഹൃത്ത് കബിലുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിലെത്തി സിഗ്‌നലില്‍ കാത്തുകിടന്ന കാറിന് പിന്നിലിടിച്ചുകയറുകയായിരുന്നു.

ഓഗസ്റ്റ് 23ന് വിമാനത്താവള റോഡിലെ സുവര്‍ണാധ്യാനത്തിന് സമീപമുണ്ടായ അപകടത്തില്‍ മാള സ്വദേശിനി വത്സലയും മരിച്ചു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്നില്‍നിന്ന് അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ചായിരുന്നു അപകടം.

റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികളുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തില്‍ പലവണ പൊലിസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിംഗ് ശക്തമാക്കണമെന്നും അത്താണി ജംഗ്ഷനില്‍ അടിയന്തരമായി പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Tags : Kochi Accident Death VIPRoad RoadSafety

Recent News

Corehub Up