x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹിയിൽ നടുറോഡിൽ ഓട്ടോ തല്ലിത്തകർത്ത് യുവതിയുടെ താണ്ഡവം


Published: September 20, 2026 06:23 PM IST | Updated: September 20, 2026 06:23 PM IST

ഡ​ൽ​ഹി​യി​ൽ തി​ര​ക്കേ​റി​യ റോ​ഡി​ൽ യു​വ​തി​യു​ടെ ഗു​ണ്ടാ​യി​സം തു​റ​ന്നു​കാ​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​വ​ശ​ത്തെ ലൈ​റ്റും വൈ​പ്പ​റും സൈ​ഡ് മി​റ​റു​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത യു​വ​തി, താ​ൻ സ്റ്റാ​ഫ് ആ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഹൈ​ദ​ർ​പൂ​ർ ബ​ദ്ലി മോ​ർ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഒ​രു റാ​പ്പി​ഡോ ഡ്രൈ​വ​റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ റോ​ഡി​ന് ന​ടു​വി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് നേ​രെ ആ​ക്രോ​ശി​ച്ച യു​വ​തി, തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, യു​വ​തി​യു​ടെ അ​നാ​വ​ശ്യ പ്ര​കോ​പ​ന​ത്തി​നും അ​ക്ര​മ​ത്തി​നും മു​ന്നി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ തി​ക​ഞ്ഞ ക്ഷ​മ​യോ​ടെ നി​ൽ​ക്കു​ന്ന​ത് കാ​ണാം.

ന​ടു​റോ​ഡി​ലെ ഈ ​സം​ഘ​ർ​ഷം കാ​ര​ണം പ്ര​ദേ​ശ​ത്ത് ദീ​ർ​ഘ​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വൈ​റ​ലാ​യ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​നെ​തി​രെ രോ​ഷ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ റോ​ഡി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ഡ​ൽ​ഹി പൊ​ലി​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നെ​റ്റി​സ​ൺ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഭീ​ഷ​ണി​യും ഗു​ണ്ടാ​യി​സ​വും സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​റു​ന്ന​തി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​യ​രു​ന്ന​ത്.

Tags : DelhiRoadRage DelhiNews DelhiPolice Hooliganism RoadSafety

Recent News

Corehub Up