x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​രം കു​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ‌ബോ​ധ​ര​ഹി​ത​നാ​യി; എം​എം​എ താ​രം മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി

വെബ് ഡെസ്‌ക്
Published: September 20, 2026 06:25 PM IST | Updated: September 20, 2026 06:25 PM IST

വ​രു​ൺ സ​ന്യാ​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഭാ​രം കു​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ‌ബോ​ധ​ര​ഹി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച എം​എം​എ താ​രം മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സ​ഞ്ജീ​വ് സ​ന്യാ​ലി​ന്‍റെ മ​ക​ൻ വ​രു​ൺ സ​ന്യാ​ൽ ആ​ണ് പി​ൻ​മാ​റി​യ​ത്.

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ മി​ക്‌​സ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സി​ലാ​യി​രു​ന്നു വ​രു​ൺ മ​ത്സ​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന പു​രു​ഷ​ൻ​മാ​രു​ടെ ട്ര​ഡീ​ഷ​ണ​ൽ എം​എം​എ 77 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് വ​രു​ൺ മ​ത്സ​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

മ​ത്സ​ര​ത്തി​ന് മു​മ്പാ​യി ഭാ​രം 77 കി​ലോ​ഗ്രാ​മി​ലെ​ത്തി​ക്കാ​ൻ 'സോ​ന' ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വ​രു​ൺ ബോ​ധ​ര​ഹി​ത​നാ​യ​ത്. ഉ​ട​ൻ​ത​ന്നെ വ​രു​ണി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ വ​രു​ൺ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌​തെ​ങ്കി​ലും മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ​താ​യി എം​എം​എ സ്പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ കു​ന്ദേ​ര പ്ര​തി​ക​രി​ച്ചു.

Tags : MMA AsianGames India Games Sports SportsNews Highlights

Recent News

Corehub Up