x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ദേ ​പ​പ്പ, ഇ​താ​ണ് നി​ങ്ങ​ളു​ടെ ബൈ​ക്ക്!" അ​ച്ഛ​ന്‍റെ സ്വ​പ്ന​വാ​ഹ​നം സ​മ്മാ​നി​ച്ച് മ​ക​ൻ


Published: September 19, 2026 02:08 PM IST | Updated: September 19, 2026 02:08 PM IST

വ​ർ​ഷ​ങ്ങ​ളാ​യി മ​ന​സി​ൽ കൊ​ണ്ടു​ന​ട​ന്ന സ്വ​പ്ന​വാ​ഹ​നം സ്വ​ന്തം മ​ക​ൻ സ​മ്മാ​ന​മാ​യി മു​ന്നി​ൽ എ​ത്തി​ക്കു​മ്പോ​ൾ ഏ​ത് അ​ച്ഛ​ന്‍റെ ക​ണ്ണു​ക​ളാ​ണ് സ​ന്തോ​ഷം കൊ​ണ്ട് നി​റ​യാ​തി​രി​ക്കു​ക.

പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ ജീ​വി​ത​യാ​ത്ര​യി​ൽ മു​ന്നോ​ട്ട് കു​തി​ക്കാ​ൻ ഊ​ർ​ജ്ജ​മേ​കു​ന്ന ഇ​ത്ത​ര​മൊ​രു അ​പൂ​ർ​വ്വ സ​ന്തോ​ഷ​നി​മി​ഷ​ത്തി​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ സാ​ക്ഷ്യം വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ല​ങ്ങ​ളാ​യി അ​ച്ഛ​ൻ ആ​ഗ്ര​ഹി​ച്ച ഡ്രീം ​ബൈ​ക്ക് സ​ർ​പ്രൈ​സാ​യി ന​ൽ​കി അ​ദ്ദേ​ഹ​ത്തെ വി​കാ​ര​ഭ​രി​ത​നാ​ക്കി​യി​രി​ക്കു​ക​യാ​ണ് ര​ജ​ത് സിം​ഗ് റാ​വ​ത്ത് എ​ന്ന യു​വാ​വ്.

'ദേ ​പ​പ്പ, ഇ​താ​ണ് നി​ങ്ങ​ളു​ടെ ബൈ​ക്ക്, വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ആ ​ന​മ്പ​ർ പ്ലേ​റ്റ് ഒ​ന്ന് നോ​ക്കൂ' എ​ന്ന് പ​റ​ഞ്ഞ് മ​ക​ൻ അ​ച്ഛ​നെ പു​ത്ത​ൻ മോ​ട്ടോ​ർ​സൈ​ക്കി​ളി​ന് അ​ടു​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം.

പെ​ട്ടെ​ന്നു​ണ്ടാ​യ അ​മ്പ​ര​പ്പി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്ന അ​ച്ഛ​ന് ഒ​രു പെ​ട്ടി സ​മ്മാ​ന​മാ​യി ന​ൽ​കി​യ ശേ​ഷം, അ​ദ്ദേ​ഹ​ത്തെ സ്നേ​ഹ​ത്തോ​ടെ ബൈ​ക്കി​ലേ​ക്ക് ക​യ​റ്റി ഇ​രു​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

എ​ത്ര ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യാ​ലും ത​ള​രാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്ന​ത് ഇ​ത്ത​രം മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളാ​ണെ​ന്ന മ​നോ​ഹ​ര​മാ​യ കു​റ​പ്പോ​ടെ​യാ​ണ് ര​ജ​ത് ഈ ​കാ​ഴ്ച​ക​ൾ പ​ങ്കു​വെ​ച്ച​ത്.

പോ​സ്റ്റ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​രം​ഗ​മാ​യി മാ​റി​യ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​ത്തെ പ്ര​ശം​സി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യെ​ത്തു​ന്ന​ത്.

ഇ​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ൽ ക​ണ്ട​തി​ൽ വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച വീ​ഡി​യോ ഇ​താ​ണെ​ന്നും, മ​ക്ക​ൾ ചെ​യ്യു​ന്ന കൊ​ച്ചു കാ​ര്യ​ങ്ങ​ളി​ൽ പോ​ലും മാ​താ​പി​താ​ക്ക​ൾ വ​ലി​യ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്നു​ണ്ടെ​ന്ന് ഈ ​കാ​ഴ്ച ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു​വെ​ന്നും ആ​ളു​ക​ൾ ക​മ​ന്‍റ് ചെ​യ്യു​ന്നു.

Tags : FatherSonGoals HeartwarmingMoments FatherAndSon FamilyFirst PureLove

Recent News

Corehub Up