ഗാംഗ്ടോക്കിലെ താഡോങ് അഞ്ചാം മൈലിലുള്ള മണിപ്പാൽ ഗേറ്റിന് സമീപം ഇന്ത്യൻ സൈന്യത്തിന്റെ മഹീന്ദ്ര അർമാഡോ വാഹനവും സ്വകാര്യ കാറായ ഹ്യുണ്ടായ് എക്സ്റ്ററും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അപകടത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.
അപകടത്തിൽ ഹ്യുണ്ടായ് എക്സ്റ്റർ കാറിന്റെ മുൻഭാഗത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സൈനിക വാഹനത്തിനും കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിലും ഇതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സിക്കിം പോലുള്ള അതിർത്തി പ്രദേശങ്ങളിലെയും ഉയർന്ന മലനിരകളിലെയും ദുർഘട പാതകളിൽ സൈനികരുടെ യാത്രയ്ക്കും നിരീക്ഷണ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ലൈറ്റ് യൂട്ടിലിറ്റി വാഹനമാണ് മഹീന്ദ്ര അർമാഡോ.
മികച്ച ഓഫ്-റോഡ് ശേഷിയും കരുത്തുറ്റ ബോഡിയുമുള്ള ഈ വാഹനം 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്.
Tags : Gangtok Sikkim SikkimNews Tadong GangtokAccident