x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഞ​ങ്ങ​ൾ തി​രി​ച്ചു ത​രു​ന്നു​ണ്ട​ല്ലോ!"; മോ​ഷ്ടി​ച്ച ബെ​ഡ്ഷീ​റ്റു​മാ​യി പി​ടി​യി​ലാ​യി​ട്ടും കൂ​സ​ലി​ല്ലാ​തെ ദ​മ്പ​തി​ക​ൾ


Published: September 19, 2026 05:14 PM IST | Updated: September 19, 2026 05:14 PM IST

തീ​വ​ണ്ടി​യി​ലെ ബെ​ഡ്ഷീ​റ്റു​ക​ൾ മോ​ഷ്‌​ടി​ച്ച് പെ​ട്ടി​യി​ലാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച ദ​മ്പ​തി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് പി​ടി​ക്ക​പ്പെ​ട്ടു.

ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സ്ത്രീ ​ന​ൽ​കി​യ വി​ചി​ത്ര​മാ​യ മ​റു​പ​ടി​യും, പി​ടി​ക്ക​പ്പെ​ട്ടി​ട്ടും യാ​തൊ​രു കു​റ്റ​ബോ​ധ​വു​മി​ല്ലാ​തെ പെ​രു​മാ​റി​യ രീ​തി​യു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്ന​ത്.

റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മി​ൽ വെ​ച്ച് യു​വാ​വ് ത​ന്‍റെ സ്യൂ​ട്ട്കേ​സ് തു​റ​ക്കു​മ്പോ​ൾ, അ​തി​നു​ള്ളി​ൽ റെ​യി​ൽ​വേ​യു​ടെ ഒ​റി​ജി​ന​ൽ പാ​യ്ക്കിം​ഗി​ലു​ള്ള നി​ര​വ​ധി ബെ​ഡ്ഷീ​റ്റു​ക​ൾ കാ​ണാം. മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഭ​വം വ​ലി​യ ത​ർ​ക്ക​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ളി​ൽ നി​ന്ന് യാ​ത്ര​യ്ക്കി​ടെ ടി​സി അ​ധി​ക തു​ക വാ​ങ്ങി​യെ​ന്നും, അ​തി​ന് പ​ക​ര​മാ​യാ​ണ് ബെ​ഡ്ഷീ​റ്റു​ക​ൾ എ​ടു​ത്ത​തെ​ന്നു​മാ​യി​രു​ന്നു ക​യ്യി​ൽ കു​ട്ടി​യു​മാ​യി നി​ന്ന സ്ത്രീ​യു​ടെ വി​ചി​ത്ര​മാ​യ ന്യാ​യീ​ക​ര​ണം.

ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് സ​മ്മ​തി​ക്കാ​നോ മാ​പ്പ് പ​റ​യാ​നോ ത​യ്യാ​റാ​കാ​തി​രു​ന്ന സ്ത്രീ, ​സാ​ധ​ന​ങ്ങ​ൾ തി​രി​കെ ത​രു​ന്നു​ണ്ട​ല്ലോ എ​ന്ന് പ​റ​ഞ്ഞ് ചോ​ദ്യം ചെ​യ്ത​യാ​ളോ​ട് തി​രി​ച്ച് ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സ്യൂ​ട്ട്കേ​സി​ൽ നി​ന്നു​ള്ള ബെ​ഡ്ഷീ​റ്റു​ക​ൾ ഇ​വ​ർ തി​രി​കെ ന​ൽ​കി​യെ​ങ്കി​ലും, ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ വെ​ച്ച് ഇ​രു​വ​രും ചി​രി​ച്ചു​കൊ​ണ്ടാ​ണ് പെ​രു​മാ​റി​യ​ത്.

സം​ഭ​വം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ​ത് ത​ട​യാ​ൻ യു​വാ​വ് ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​നി മേ​ലി​ൽ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് ചോ​ദ്യം ചെ​യ്ത​യാ​ൾ ഇ​വ​രെ വി​ട്ട​യ​ച്ച​ത്.

ദൃ​ശ്യ​ങ്ങ​ൾ എ​ക്സി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ഉ​യ​രു​ന്ന​ത്. ക​യ്യോ​ടെ പി​ടി​കൂ​ടി​യി​ട്ടും ഇ​വ​ർ​ക്ക് യാ​തൊ​രു കു​റ്റ​ബോ​ധ​വു​മി​ല്ലെ​ന്നും, ഇ​ത്ത​രം ആ​ളു​ക​ളെ ജ​യി​ലി​ല​ട​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നെ​തി​രെ രോ​ഷ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്.

Tags : ViralVideo IndianRailways CaughtRedHanded RailwayNews SocialMediaViral

Recent News

Corehub Up