തെലങ്കാനയിലെ പാൽവഞ്ചയിൽ ഇത്തവണത്തെ ഗണേശോത്സവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയത് കോടികളുടെ കറൻസി അലങ്കാരങ്ങളാണ്.
പ്രദേശത്തെ രണ്ട് പ്രധാന മണ്ഡപങ്ങളിലായി സ്ഥാപിച്ച ഗണപതി വിഗ്രഹങ്ങളാണ് ആകെ 2.90 കോടിയുടെ നോട്ടുകൾ കൊണ്ട് അലങ്കരിച്ച് വാർത്തകളിൽ ഇടംപിടിച്ചത്.
ബാങ്കുകളിൽ നിന്ന് പ്രത്യേകം എത്തിച്ച പുതിയ കറൻസി നോട്ടുകൾ കൊണ്ടുള്ള ഈ വ്യത്യസ്തമായ അലങ്കാരപ്പണി കാണാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കാപ്പു സമുദായക്കാരുടെ നേതൃത്വത്തിൽ ഒരുക്കിയ മണ്ഡപത്തിലെ വിഗ്രഹത്തിൽ 1.40 കോടിയുടെ കറൻസി നോട്ടുകളാണ് പ്രയോജനപ്പെടുത്തിയത്.
ഇതിനു തൊട്ടടുത്തായി 'ടീം ഏകദന്ത' എന്ന യുവജന കൂട്ടായ്മ സ്ഥാപിച്ച വിഗ്രഹം ഒരുകോടി 1.50 കോടിയുടെ നോട്ടുകൾ കൊണ്ടും അലങ്കരിച്ചു.
പ്രദേശത്തെ വ്യാപാരികളുടെ സഹകരണത്തോടെയും ബാങ്ക് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയുമാണ് സംഘാടകർ ഇത്രയും വലിയ തുകയുടെ പുതിയ നോട്ടുകൾ സംഘടിപ്പിച്ച് ഗണപതി ഭഗവാനർപ്പിച്ചത്.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഈ നോട്ടലങ്കാരം കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിയാളുകളാണ് പാൽവഞ്ചയിലേക്ക് ഒഴുകിയെത്തുന്നത്.
Tags : GaneshChaturthi GaneshChaturthi2026 GaneshaFestival TelanganaNews PalvanchaGanesh