വീഡിയോയിൽ നിന്നുമുള്ള ചിത്രം
കോൽക്കത്തയിലെ ബാബു ഘട്ടിൽ ഛഠ് പൂജയോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനെത്തിയ പശ്ചിമ ബംഗാൾ കായിക-യുവജനക്ഷേമ മന്ത്രി ഡോ. ഇന്ദ്രനിൽ ഖാന്റെ ഇടപെടൽ കൊണ്ട് ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ചു. പുലർച്ചെ ഘട്ടിലെത്തിയ മന്ത്രി, ഗംഗാനദിയിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് തളർന്നുപോയ ഒരു നായ മുങ്ങിത്താഴുന്നത് യാദൃശ്ചികമായി കാണുകയായിരുന്നു.
ഒട്ടും സമയം പാഴാക്കാതെ അവിടെയുണ്ടായിരുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെയും ദുരന്ത നിവാരണ വിഭാഗത്തിന്റെയും സഹായം തേടിയ അദ്ദേഹം, അടിയന്തരമായി നായയെ രക്ഷിക്കാൻ സ്പീഡ് ബോട്ടുകൾ ഇറക്കാൻ നിർദ്ദേശം നൽകി.
തുടർന്ന് സേനാ ഉദ്യോഗസ്ഥർ നടത്തിയ ധീരമായ ശ്രമത്തിനൊടുവിൽ നായയെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. തണുത്ത വെള്ളത്തിൽ കിടന്ന് വിറച്ചും ഭയന്നും അവശനിലയിലായ നായയെ കണ്ട ഉടൻ മന്ത്രി തന്റെ കൈയിൽ കരുതിയ തുണി കൊണ്ട് പൊതിഞ്ഞ് ശരീരത്തിന് ചൂടുനൽകുകയും, കുടിക്കാൻ ചൂടുപാൽ ഏർപ്പെടുത്തുകയും ചെയ്തു.
നായയുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാകുന്നതുവരെ മന്ത്രി സ്ഥലത്തുണ്ടായിരുന്നു. ജനസാഗരമായി മാറിയ ചടങ്ങുകൾക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായി മാറിയ ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്.
Early Morning operation to save Drowning Dog in Kolkata During Chhat Puja wins hearts. West Bengal Sports Minister Dr Indranil Khan Sees Dog Drowning in Ganga during early morning inspection of Chhat Puja arrangements in Babughat; Deploys NDRF immediately and eventually rescues almost drowned Dog at Kolkata Ghat During Chat Puja. The dog was eventually provided necessary warmth and food. The minister left only after the dog recovered back to life.
— Moupia Nandy (@MoupiaNandy) November 16, 2026
Tags : AnimalRescue Kolkata ChhathPuj2026 HumanityFirst GangaRiver WestBengal