Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChhathPuj2026

Kouthukam

ഗംഗയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട നായയ്ക്ക് രക്ഷകനായി ബംഗാൾ മന്ത്രി; ഹൃദയം കവർന്ന് രക്ഷാപ്രവർത്തനം

കോ​ൽ​ക്ക​ത്ത​യി​ലെ ബാ​ബു ഘ​ട്ടി​ൽ ഛഠ് ​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ പ​ശ്ചി​മ ബം​ഗാ​ൾ കാ​യി​ക-​യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഡോ. ​ഇ​ന്ദ്ര​നി​ൽ ഖാ​ന്‍റെ ഇ​ട​പെ​ട​ൽ കൊ​ണ്ട് ഒ​രു മി​ണ്ടാ​പ്രാ​ണി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു. പു​ല​ർ​ച്ചെ ഘ​ട്ടി​ലെ​ത്തി​യ മ​ന്ത്രി, ഗം​ഗാ​ന​ദി​യി​ലെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ത​ള​ർ​ന്നു​പോ​യ ഒ​രു നാ​യ മു​ങ്ങി​ത്താ​ഴു​ന്ന​ത് യാ​ദൃ​ശ്ചി​ക​മാ​യി കാ​ണു​ക​യാ​യി​രു​ന്നു.

ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹാ​യം തേ​ടി​യ അ​ദ്ദേ​ഹം, അ​ടി​യ​ന്ത​ര​മാ​യി നാ​യ​യെ ര​ക്ഷി​ക്കാ​ൻ സ്പീ​ഡ് ബോ​ട്ടു​ക​ൾ ഇ​റ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ധീ​ര​മാ​യ ശ്ര​മ​ത്തി​നൊ​ടു​വി​ൽ നാ​യ​യെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​ണു​ത്ത വെ​ള്ള​ത്തി​ൽ കി​ട​ന്ന് വി​റ​ച്ചും ഭ​യ​ന്നും അ​വ​ശ​നി​ല​യി​ലാ​യ നാ​യ​യെ ക​ണ്ട ഉ​ട​ൻ മ​ന്ത്രി ത​ന്‍റെ കൈ​യി​ൽ ക​രു​തി​യ തു​ണി കൊ​ണ്ട് പൊ​തി​ഞ്ഞ് ശ​രീ​ര​ത്തി​ന് ചൂ​ടു​ന​ൽ​കു​ക​യും, കു​ടി​ക്കാ​ൻ ചൂ​ടു​പാ​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

നാ​യ​യു​ടെ ആ​രോ​ഗ്യ​നി​ല പൂ​ർ​ണ​മാ​യും തൃ​പ്തി​ക​ര​മാ​കു​ന്ന​തു​വ​രെ മ​ന്ത്രി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ജ​ന​സാ​ഗ​ര​മാ​യി മാ​റി​യ ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ലും സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി മാ​റി​യ ഈ ​സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യ രീ​തി​യി​ലാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

Latest News

Corehub Up