വീഡിയോയിൽ നിന്നുമുള്ള ചിത്രം
ലോസ് ആഞ്ചലസിലെ സ്കിഡ് റോയിൽ ഒരു യുവതിയെ പൊലിസ് അറസ്റ്റ് ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് അരങ്ങേറിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ യുവതിയുടെ കൈയിലുണ്ടായിരുന്ന പിറ്റ് ബുൾ നായ പൊലിസുകാരനെ കടിച്ചു. വ്യാഴാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിക്കഴിഞ്ഞു.
യുവതിയെ പൊലിസ് ഉദ്യോഗസ്ഥൻ പിടികൂടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തുംതള്ളും വീഡിയോയിൽ വ്യക്തമാണ്. ഇതിനിടയിൽ അതുവഴി വന്ന മറ്റൊരാൾ ഇടപെടാൻ ശ്രമിച്ചെങ്കിലും നായയുടെ തുടലിൽ പൊലിസ് പിടിമുറുക്കിയതോടെ നായ അക്രമാസക്തനാവുകയായിരുന്നു.
പൊലിസുകാരന് കടിയേറ്റതിന് പിന്നാലെ യുവതി നായയുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥൻ പിറകെ കൂടി. ഈ ചെറിയ പിടിവലിക്കൊടുവിൽ വഴിയാത്രക്കാരിലൊരാൾ നായയുമായി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയാണുണ്ടായത്. ഒരു പൊലിസ് സ്റ്റേഷന് മുന്നിൽ ഇത്രയധികം നാടകീയ രംഗങ്ങൾ അരങ്ങേറിയത് കണ്ട് ചുറ്റുമുള്ളവരും പിന്നീട് ദൃശ്യങ്ങൾ കണ്ടവരും ഒരുപോലെ അമ്പരന്നിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തുവെങ്കിലും എന്ത് കുറ്റത്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ കസ്റ്റഡിയിലാക്കിയ പിറ്റ് ബുൾ നായയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല.
Chaotic video captured the moment a pit bull bit a LAPD officer while he was trying to arrest a woman near skid row in downtown. LAPD said Tuesday the incident happened near 6th and Wall streets. Officials did not say why the woman was being arrested. Read more at https://t.co/7vnah7VqoW
— ABC7 Eyewitness News (@ABC7) November 17, 2026
Tags : BreakingNews LosAngeles LAPD PitBull ViralVideo CaughtOnCamera