വീഡിയോയിൽ നിന്നുമുള്ള ചിത്രം
മഹാരാഷ്ട്രയിലെ ഗൊണ്ടിയ റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് താഴെ വീണ യാത്രക്കാരനെ സമയോചിതമായി ഇടപെട്ട് രക്ഷിച്ച ആർപിഎഫ് കോൺസ്റ്റബിൾ ദീപിക ബിസെന്റെ ആത്മധൈര്യം ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു. യാത്രയ്ക്കിടെ അപസ്മാരം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരനാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിലെ അപകടകരമായ വിടവിലേക്ക് വീഴാതിരിക്കാൻ നിമിഷനേരം കൊണ്ട് ഓടിയെത്തി അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചുമാറ്റാൻ ദീപിക കാണിച്ച ജാഗ്രതയാണ് ജീവഹാനി ഒഴിവാക്കിയത്. സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ആർപിഎഫ് നാഗ്പൂർ ഡിവിഷനാണ് പുറത്തുവിട്ടത്.
റെയിൽവേ യാത്രാവേളകളിലെ ഇത്തരം അത്യാഹിതങ്ങൾ തടയാൻ ലക്ഷ്യമിട്ട് ആർപിഎഫ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ജീവൻ രക്ഷ' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ധീര കൃത്യം. സ്വന്തം ജീവന്റെ സുരക്ഷ പോലും നോക്കാതെ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച കോൺസ്റ്റബിൾ ദീപികയുടെ ഈ മാതൃകാപരമായ പ്രവർത്തനം റെയിൽവേ ജീവനക്കാരുടെ ജാഗ്രതയുടെയും ഉത്തരവാദിത്തബോധത്തിന്റെയും നേർക്കാഴ്ചയായി മാറുകയാണ്.
गोंदिया रेलवे स्टेशन पर महिला RPF कांस्टेबल दीपिका बिसेन ने सिर्फ कुछ सेकंड में एक जान बचा ली! चलती ट्रेन (सिकंदराबाद-रायपुर एक्सप्रेस) में चढ़ते समय यात्री को मिर्गी का दौरा पड़ गया और वह ट्रेन व प्लेटफॉर्म के बीच गिरने लगा। ड्यूटी पर मौजूद दीपिका ने बिना देर किए उसे खींचकर बाहर निकाल लिया। CCTV में कैद यह वीडियो देखकर रोंगटे खड़े हो जाएंगे। सलाम है ऐसी बेटियों को ? #Gondia #RPF #IndianRailways
— Om Prakash Rastogi (@OmprakashRast13) November 18, 2026
Tags : OperationJeevanRaksha RPF Bravery IndianRailways HeroInUniform RailwaySafety