Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PitBull

Video

അ​റ​സ്റ്റി​നി​ട​യി​ൽ പൊ​ലി​സു​കാ​ര​നെ ക​ടി​ച്ചു​കീ​റി പി​റ്റ് ബു​ൾ നാ​യ

ലോ​സ് ആ​ഞ്ച​ല​സി​ലെ സ്കി​ഡ് റോ​യി​ൽ ഒ​രു യു​വ​തി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ യു​വ​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പി​റ്റ് ബു​ൾ നാ​യ പൊ​ലി​സു​കാ​ര​നെ ക​ടി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു.

യു​വ​തി​യെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഉ​ന്തും​ത​ള്ളും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. ഇ​തി​നി​ട​യി​ൽ അ​തു​വ​ഴി വ​ന്ന മ​റ്റൊ​രാ​ൾ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​യ​യു​ടെ തു​ട​ലി​ൽ പൊ​ലി​സ് പി​ടി​മു​റു​ക്കി​യ​തോ​ടെ നാ​യ അ​ക്ര​മാ​സ​ക്ത​നാ​വു​ക​യാ​യി​രു​ന്നു.

പൊ​ലി​സു​കാ​ര​ന് ക​ടി​യേ​റ്റ​തി​ന് പി​ന്നാ​ലെ യു​വ​തി നാ​യ​യു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ൻ പി​റ​കെ കൂ​ടി. ഈ ​ചെ​റി​യ പി​ടി​വ​ലി​ക്കൊ​ടു​വി​ൽ വ​ഴി​യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ നാ​യ​യു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. ഒ​രു പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഇ​ത്ര​യ​ധി​കം നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത് ക​ണ്ട് ചു​റ്റു​മു​ള്ള​വ​രും പി​ന്നീ​ട് ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​വ​രും ഒ​രു​പോ​ലെ അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു​വെ​ങ്കി​ലും എ​ന്ത് കു​റ്റ​ത്തി​നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന വി​വ​രം ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ക​സ്റ്റ​ഡി​യി​ലാ​ക്കി​യ പി​റ്റ് ബു​ൾ നാ​യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കു​വെ​ച്ചി​ട്ടി​ല്ല.

Latest News

Corehub Up