സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം
ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6-ലെ നിരവധി കഥാപാത്രങ്ങൾ ചർച്ചയാകുമ്പോൾ, 'മാൻഡി' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള രസകരവും ദുരൂഹവുമായ സംഭവങ്ങളാണ് ഇപ്പോൾ ഗെയിമിംഗ് ലോകത്ത് ശ്രദ്ധ നേടുന്നത്. വാടക വാങ്ങാനായി പ്രധാന കഥാപാത്രമായ ജെയ്സൺ മാൻഡിയുടെ വീട്ടിലെത്തുന്ന 'പൈപ്പ്വർക്ക്' എന്ന മിഷനിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. വാടക നൽകുന്നതിന് പകരം വീട്ടിലെ പൈപ്പ് തകരാർ നന്നാക്കാൻ മാൻഡി ആവശ്യപ്പെടുകയും തുടർന്ന് സംസാരത്തിലൂടെ ജെയ്സണെ അടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
കിടക്കയിൽ ഇരുന്നുകൊണ്ടും പിന്നീട് സിങ്ക് നന്നാക്കുന്നതിനിടെ ബിക്കിനി ധരിച്ചുമെല്ലാം മാൻഡി ജെയ്സണിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പ്ലംബിംഗ് ജോലികളിലും പ്ലയർ ചോദിക്കുന്നതിലും മാത്രമാണ് ജെയ്സൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ലൂസിയയ്ക്ക് എതിരാളിയുണ്ടായോ എന്ന തമാശകൾക്ക് വഴിവെച്ചെങ്കിലും, ഗെയിംസ്പോട്ടിന്റെ റിപ്പോർട്ട് പ്രകാരം മാൻഡിയുമായി പ്രണയബന്ധത്തിലേർപ്പെടാൻ കളിക്കാർക്ക് കഴിയില്ല. ജെയ്സൺ മടങ്ങാൻ ഒരുങ്ങുമ്പോൾ തടയാൻ ശ്രമിക്കുമ്പോഴും അയാൾ വഴങ്ങുന്നില്ല, ഈ സംഭാഷണത്തിൽ മാറ്റം വരുത്താനുള്ള അവസരവും ഗെയിം നൽകുന്നില്ല.
പിന്നീട് ജെയ്സൺ മാൻഡിയുടെ വീട്ടിലേക്ക് തിരികെ ചെല്ലുമ്പോൾ അവൾ ടിവിക്ക് മുന്നിലിരുന്ന് കരയുന്നതും ജെയ്സണെ കണ്ട് പുറത്തുപോകാൻ ആവശ്യപ്പെടുന്നതും അവളുടെ നിരാശയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇതിനിടയിലാണ് മാൻഡിയുടെ വീട്ടിൽ നിന്നും പരിസരത്തുനിന്നും ഞെട്ടിക്കുന്ന ചില ദൃശ്യങ്ങൾ പുറത്തുവന്നത്. പൈപ്പ് പരിശോധിക്കുന്നതിനിടെ ജെയ്സണിന് മനുഷ്യന്റെ വിരൽ ലഭിക്കുന്ന ദൃശ്യങ്ങൾ ഐജിഎൻ പുറത്തുവിട്ടിരുന്നു.
കൂടാതെ വീടിന് പുറത്ത് ആസിഡും വാളുകളും, പുതുതായി കുഴിച്ചതെന്ന് തോന്നിക്കുന്ന ശവക്കുഴിയും, കാറിന്റെ ഡിക്കിയിൽ കയറും ഇറച്ചി വെട്ടുന്ന കത്തിയും കൂടുതൽ ആസിഡും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ നശിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഇത്തരം വസ്തുക്കൾ മാൻഡി ഒരു സീരിയൽ കില്ലറാകാമെന്ന ഊഹാപോഹങ്ങൾക്ക് ശക്തി പകരുന്നുണ്ടെങ്കിലും ഗെയിം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജെയ്സണും മാൻഡിയും തമ്മിൽ മുൻപരിചയമുണ്ടാകാമെന്നും അതാണ് അവളുടെ പെരുമാറ്റത്തിന് പിന്നിലെന്നുമാണ് ഐജിഎൻ ചൂണ്ടിക്കാണിക്കുന്നത്.
who's your new favourite baddie from GTA 6? #GTA6 MANDY LUCIA https://t.co/gVHjIeQ7Mw
— Vynora (@vynoraHQ) November 19, 2026
The women in GTA 6 look amazing. Especially Mandy, who definitely stole the spotlight from Lucia ? Meanwhile, NRS is still terrified of making attractive female characters. NetherRealm seriously needs to take notes from Rockstar. https://t.co/ZgFHCrwsAa
— DIANTO (@thediantoart) November 19, 2026
Tags : GTA6Secrets GTA6 GrandTheftAuto6 GTA6Mandy JasonAndLucia RockstarGames