Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RockstarGames

Viral

16,000 കോ​ടി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ജി​ടി​എ 6: വി​ല കേ​ട്ട് ഞെ​ട്ടി ഗെ​യി​മിം​ഗ് ലോ​കം!

റോ​ക്ക്സ്റ്റാ​ർ ഗെ​യിം​സ് ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പാ​യ ജി​ടി​എ 6-ന്‍റെ വി​ല​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തോ​ടെ ഗെ​യി​മിം​ഗ് ലോ​ക​ത്ത് ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ക​യാ​ണ്. 2026 ന​വം​ബ​ർ 19നാ​ണ് ഗെ​യിം ഔ​ദ്യോ​ഗി​ക​മാ​യി റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ജെ​യ്‌​സ​ൺ, ലൂ​സി​യ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വൈ​സ് സി​റ്റി​യി​ലെ പു​തി​യ സാ​ഹ​സി​ക​ത​ക​ൾ കാ​ണാ​ൻ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മു​ണ്ടെ​ങ്കി​ലും ഗെ​യി​മി​ന്‍റെ വി​ല പ​ല​രി​ലും നി​രാ​ശ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും ര​ണ്ട് പ​തി​പ്പു​ക​ളി​ലാ​ണ് ഗെ​യിം വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

ഗെ​യി​മി​ന്‍റെ അ​ടി​സ്ഥാ​ന ക​ഥ​യ​ട​ങ്ങു​ന്ന സ്റ്റാ​ൻ​ഡേ​ർ​ഡ് പ​തി​പ്പി​ന് ഏ​ക​ദേ​ശം 79.99 ഡോ​ള​റോ​ള​മാ​ണ് (7,557 രൂ​പ) വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ 99.99 ഡോ​ള​ർ (9,445 രൂ​പ) വി​ല​വ​രു​ന്ന പ്രീ​മി​യം അ​ൾ​ട്ടി​മേ​റ്റ് പ​തി​പ്പി​ൽ മാ​ത്ര​മാ​ണ് പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ, മി​ഷ​നു​ക​ൾ, ആ​യു​ധ​ങ്ങ​ൾ, മാ​പ്പി​ലെ ചി​ല ക​ട​ക​ൾ, ലൊ​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ ക​മ്പ​നി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗെ​യി​മി​ലെ പ്ര​ധാ​ന വി​നോ​ദ​ങ്ങ​ൾ അ​ധി​ക പ​ണ​ത്തി​ന് പി​ന്നി​ൽ ഒ​ളി​പ്പി​ച്ചു എ​ന്ന പേ​രി​ൽ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് റോ​ക്ക്സ്റ്റാ​ർ ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത്. എ​ന്നാ​ൽ ഭീ​മ​മാ​യ ഈ ​വി​ല​യ്ക്ക് പി​ന്നി​ൽ ഗെ​യി​മി​ന്‍റെ നി​ർ​മ്മാ​ണ​ച്ചെ​ല​വാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ജി​ടി​എ 6-ന്‍റെ നി​ർ​മ്മാ​ണ​ത്തി​നും ആ​ഗോ​ള മാ​ർ​ക്ക​റ്റിം​ഗി​നു​മാ​യി ഏ​ക​ദേ​ശം 100 കോ​ടി മു​ത​ൽ 200 കോ​ടി വ​രെ യു.​എ​സ് ഡോ​ള​ർ (ഏ​ക​ദേ​ശം 8,000 കോ​ടി മു​ത​ൽ 16,000 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) ക​മ്പ​നി മു​ട​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​പ​ണി​യി​ലെ വി​ല​യി​രു​ത്ത​ലു​ക​ൾ.

ഇ​തോ​ടെ ലോ​ക​ച​രി​ത്ര​ത്തി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം മു​ട​ക്കി നി​ർ​മ്മി​ക്കു​ന്ന വി​നോ​ദ​സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​യി ഈ ​ഗെ​യിം മാ​റി​യി​രി​ക്കു​ക​യാ​ണ്.

എ​ങ്കി​ലും തു​ട​ക്ക​ത്തി​ൽ വ​ലി​യ തു​ക ഒ​ന്നി​ച്ച് മു​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​യ ഗെ​യി​മ​ർ​മാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി മ​റ്റൊ​രു പ്ര​ഖ്യാ​പ​ന​വും ക​മ്പ​നി ന​ട​ത്തി​യി​ട്ടു​ണ്ട്.

തു​ട​ക്ക​ത്തി​ൽ സാ​ധാ​ര​ണ പ​തി​പ്പ് വാ​ങ്ങു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് ബാ​ക്കി തു​ക മാ​ത്രം ന​ൽ​കി പ്രീ​മി​യം പ​തി​പ്പി​ലേ​ക്ക് മാ​റാ​നു​ള്ള അ​പ്‌​ഗ്രേ​ഡ് സൗ​ക​ര്യം റോ​ക്ക്സ്റ്റാ​ർ ഒ​രു​ക്കു​ന്നു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്രീ-​ഓ​ർ​ഡ​റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഈ ​വി​ല​നി​ർ​ണ​യ രീ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

 

Latest News

Corehub Up