Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GTA6Mandy

Special

GTA 6-ലെ മാൻഡിയുടെ വീട്ടിലെ വിചിത്ര ദൃശ്യങ്ങൾ പുറത്ത്

ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ 6-ലെ ​നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മ്പോ​ൾ, 'മാ​ൻ​ഡി' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള ര​സ​ക​ര​വും ദു​രൂ​ഹ​വു​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഗെ​യി​മിം​ഗ് ലോ​ക​ത്ത് ശ്ര​ദ്ധ നേ​ടു​ന്ന​ത്. വാ​ട​ക വാ​ങ്ങാ​നാ​യി പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ജെ​യ്‌​സ​ൺ മാ​ൻ​ഡി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന 'പൈ​പ്പ്‌​വ​ർ​ക്ക്' എ​ന്ന മി​ഷ​നി​ലാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടു​ന്ന​ത്. വാ​ട​ക ന​ൽ​കു​ന്ന​തി​ന് പ​ക​രം വീ​ട്ടി​ലെ പൈ​പ്പ് ത​ക​രാ​ർ ന​ന്നാ​ക്കാ​ൻ മാ​ൻ​ഡി ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് സം​സാ​ര​ത്തി​ലൂ​ടെ ജെ​യ്‌​സ​ണെ അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു.

കി​ട​ക്ക​യി​ൽ ഇ​രു​ന്നു​കൊ​ണ്ടും പി​ന്നീ​ട് സി​ങ്ക് ന​ന്നാ​ക്കു​ന്ന​തി​നി​ടെ ബി​ക്കി​നി ധ​രി​ച്ചു​മെ​ല്ലാം മാ​ൻ​ഡി ജെ​യ്‌​സ​ണി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പ്ലം​ബിം​ഗ് ജോ​ലി​ക​ളി​ലും പ്ല‌‌‌‌​യ​ർ ചോ​ദി​ക്കു​ന്ന​തി​ലും മാ​ത്ര​മാ​ണ് ജെ​യ്‌​സ​ൺ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഇ​ത് ലൂ​സി​യ​യ്ക്ക് എ​തി​രാ​ളി​യു​ണ്ടാ​യോ എ​ന്ന ത​മാ​ശ​ക​ൾ​ക്ക് വ​ഴി​വെ​ച്ചെ​ങ്കി​ലും, ഗെ​യിം​സ്‌​പോ​ട്ടി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം മാ​ൻ​ഡി​യു​മാ​യി പ്ര​ണ​യ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ക​ളി​ക്കാ​ർ​ക്ക് ക​ഴി​യി​ല്ല. ജെ​യ്‌​സ​ൺ മ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ ത​ട​യാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും അ​യാ​ൾ വ​ഴ​ങ്ങു​ന്നി​ല്ല, ഈ ​സം​ഭാ​ഷ​ണ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള അ​വ​സ​ര​വും ഗെ​യിം ന​ൽ​കു​ന്നി​ല്ല.

പി​ന്നീ​ട് ജെ​യ്‌​സ​ൺ മാ​ൻ​ഡി​യു​ടെ വീ​ട്ടി​ലേ​ക്ക് തി​രി​കെ ചെ​ല്ലു​മ്പോ​ൾ അ​വ​ൾ ടി​വി​ക്ക് മു​ന്നി​ലി​രു​ന്ന് ക​ര​യു​ന്ന​തും ജെ​യ്‌​സ​ണെ ക​ണ്ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും അ​വ​ളു​ടെ നി​രാ​ശ​യു​ടെ സൂ​ച​ന​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മാ​ൻ​ഡി​യു​ടെ വീ​ട്ടി​ൽ നി​ന്നും പ​രി​സ​ര​ത്തു​നി​ന്നും ഞെ​ട്ടി​ക്കു​ന്ന ചി​ല ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പൈ​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ജെ​യ്‌​സ​ണി​ന് മ​നു​ഷ്യ​ന്‍റെ വി​ര​ൽ ല​ഭി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഐ​ജി​എ​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നു.

കൂ​ടാ​തെ വീ​ടി​ന് പു​റ​ത്ത് ആ​സി​ഡും വാ​ളു​ക​ളും, പു​തു​താ​യി കു​ഴി​ച്ച​തെ​ന്ന് തോ​ന്നി​ക്കു​ന്ന ശ​വ​ക്കു​ഴി​യും, കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ക​യ​റും ഇ​റ​ച്ചി വെ​ട്ടു​ന്ന ക​ത്തി​യും കൂ​ടു​ത​ൽ ആ​സി​ഡും ക​ണ്ടെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ശി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​ത്ത​രം വ​സ്തു​ക്ക​ൾ മാ​ൻ​ഡി ഒ​രു സീ​രി​യ​ൽ കി​ല്ല​റാ​കാ​മെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്നു​ണ്ടെ​ങ്കി​ലും ഗെ​യിം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജെ​യ്‌​സ​ണും മാ​ൻ​ഡി​യും ത​മ്മി​ൽ മു​ൻ​പ​രി​ച​യ​മു​ണ്ടാ​കാ​മെ​ന്നും അ​താ​ണ് അ​വ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് ഐ​ജി​എ​ൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Latest News

Corehub Up