Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GaneshChaturthi

ഗ​ണ​പ​തി വി​ഗ്ര​ഹം മ​റി​ഞ്ഞു​വീ​ണു; ര​ണ്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മും​ബൈ: ഗ​ണേ​ശോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി മും​ബൈ​യി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഗ​ണ​പ​തി വി​ഗ്ര​ഹം മ​റി​ഞ്ഞു​വീ​ണ് ര​ണ്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. 22 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ഗ​ണ​പ​തി വി​ഗ്ര​ഹം ജ​ന​ക്കൂ​ട്ട​ത്തി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ​ങ്കേ​ത് നെ​വ്‌​ഷെ (33), ബ്രി​ജേ​ഷ് ഹേ​മ​ന്ത് ജോ​ഷി (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ഗ്ര​ഹം ലാ​ൽ​ബാ​ഗി​ൽ നി​ന്ന് ഭു​ലേ​ശ്വ​റി​ലെ താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ലേ​ക്ക് ട്രോ​ളി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. 

വി​ഗ്ര​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന ഇ​രു​മ്പ് ഫ്രെ​യി​മി​ന്‍റെ വെ​ൽ​ഡിം​ഗ് ശ​രി​യാ​യി ചെ​യ്തി​രു​ന്നി​ല്ലെ​ന്നും ഇ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ ഡി​ബി മാ​ർ​ഗ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up