Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GangtokAccident

Kouthukam

സി​ക്കി​മി​ൽ സൈ​നി​ക വാ​ഹ​ന​വും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ആ​ർ​ക്കും പ​രി​ക്കി​ല്ല

ഗാം​ഗ്ടോ​ക്കി​ലെ താ​ഡോ​ങ് അ​ഞ്ചാം മൈ​ലി​ലു​ള്ള മ​ണി​പ്പാ​ൽ ഗേ​റ്റി​ന് സ​മീ​പം ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ മ​ഹീ​ന്ദ്ര അ​ർ​മാ​ഡോ വാ​ഹ​ന​വും സ്വ​കാ​ര്യ കാ​റാ​യ ഹ്യു​ണ്ടാ​യ് എ​ക്‌​സ്റ്റ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി.

അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളോ ജീ​വ​ഹാ​നി​യോ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പ്രാ​ദേ​ശി​ക അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഹ്യു​ണ്ടാ​യ് എ​ക്‌​സ്റ്റ​ർ കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തി​ന് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സൈ​നി​ക വാ​ഹ​ന​ത്തി​നും കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

സി​ക്കിം പോ​ലു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഉ​യ​ർ​ന്ന മ​ല​നി​ര​ക​ളി​ലെ​യും ദു​ർ​ഘ​ട പാ​ത​ക​ളി​ൽ സൈ​നി​ക​രു​ടെ യാ​ത്ര​യ്ക്കും നി​രീ​ക്ഷ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ലൈ​റ്റ് യൂ​ട്ടി​ലി​റ്റി വാ​ഹ​ന​മാ​ണ് മ​ഹീ​ന്ദ്ര അ​ർ​മാ​ഡോ.

മി​ക​ച്ച ഓ​ഫ്-​റോ​ഡ് ശേ​ഷി​യും ക​രു​ത്തു​റ്റ ബോ​ഡി​യു​മു​ള്ള ഈ ​വാ​ഹ​നം 2.2 ലി​റ്റ​ർ എം​ഹോ​ക്ക് ഡീ​സ​ൽ എ​ഞ്ചി​നി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up