x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ്രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​ന്‍ ഡോ.​ ജി.​ വി​ജ​യ​രാ​ഘ​വ​ന്‍ അ​ന്ത​രി​ച്ചു

വെബ് ഡെസ്ക്
Published: September 20, 2026 08:18 PM IST | Updated: September 20, 2026 08:18 PM IST

ഡോ.​ജി. വി​ജ​യ​രാ​ഘ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ഹൃ​ദ്രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​ന്‍ പ്ര​ഫ.​ ഡോ. ​ജി. വി​ജ​യ​രാ​ഘ​വ​ന്‍ (84) അ​ന്ത​രി​ച്ചു. കു​റ​ച്ചു നാ​ളാ​യി വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​തു​ട​ര്‍​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു.

2009ല്‍ ​രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍​കി അ​ദ​രി​ച്ച അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലെ വൈ​സ് ചെ​യ​ര്‍​മാ​നാ​യി​രു​ന്നു. 1970ക​ളു​ടെ അ​വ​സാ​ന​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി എ​ക്കോ​കാ​ര്‍​ഡി​യോ​ഗ്രാ​ഫി മെ​ഷീ​ന്‍ അ​വ​ത​രി​പ്പി​ക്കു​ക​യും അ​ത് ഉ​പ​യോ​ഗി​ച്ച് ഹൃ​ദ്രോ​ഗ നി​ര്‍​ണ​യം ന​ട​ത്തു​ക​യും ചെ​യ്ത മു​ന്‍​നി​ര ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ഡോ.​ജി. വി​ജ​യ​രാ​ഘ​വ​ന്‍.

തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യും പ്ര​ഫ​സ​റാ​യും ദീ​ര്‍​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ അ​ത്യാ​ധു​നി​ക ഹൃ​ദ്രോ​ഗ ചി​കി​ത്സ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യും അ​ദ്ദേ​ഹം മു​ന്‍​കൈ​യെ​ടു​ത്തു പ്ര​വ​ര്‍​ത്തി​ച്ചു. കാ​ര്‍​ഡി​യോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ, മ​റ്റ് രാ​ജ്യാ​ന്ത​ര മെ​ഡി​ക്ക​ല്‍ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ഫെ​ലോ​ഷി​പ്പു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

1942 സെ​പ്റ്റം​ബ​ര്‍ 18ന് ​കൊ​ല്ലം ജി​ല്ല​യി​ലെ പെ​രു​മ്പു​ഴ​യി​ലാ​യി​രു​ന്നു ജ​ന​നം. തി​രു​വ​ന​ന്ത​പു​രം മോ​ഡ​ല്‍ സ്കൂ​ളി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം 1964ല്‍ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ ബി​രു​ദം നേ​ടി. 1969ല്‍ ​ജ​ന​റ​ല്‍ മെ​ഡി​സി​നി​ല്‍ എം​ഡി പാ​സാ​യി. വെ​ല്ലൂ​രി​ലെ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​ഠ​നം തു​ട​ര്‍​ന്ന അ​ദ്ദേ​ഹം 1973ലാ​ണ് കാ​ര്‍​ഡി​യോ​ള​ജി​യി​ല്‍ സ്പെ​ഷ​ലൈ​സ് ചെ​യ്ത​ത്.

ചൊവ്വാഴ്ച രാ​വി​ലെ എ​ട്ടു മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ല്‍​ത്തി​ലെ ഓ​സ്ല​ര്‍ ഹാ​ളി​ല്‍ ഭൗ​തി​ക ശ​രീ​രം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ര്‍​ന്ന് രാ​വി​ലെ 11 മു​ത​ല്‍ നാ​ലു വ​രെ കു​മാ​ര​പു​ര​ത്തു​ള്ള സ്വ​വ​സ​തി​യാ​യ ഗോ​വി​ന്ദ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​നം. സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ സം​സ്കാ​രം ന​ട​ക്കും.

ഭാ​ര്യ: ന​ളി​നി വി​ജ​യ​രാ​ഘ​വ​ന്‍. മ​ക്ക​ള്‍: ഡോ. ​വി​ഷ്ണു വി​ജ​യ​രാ​ഘ​വ​ന്‍ (സി​ഡ്നി, ഓ​സ്ട്രേ​ലി​യ), കൃ​ഷ്ണ​ന്‍ വി​ജ​യ​രാ​ഘ​വ​ന്‍ (ബം​ഗ​ളൂ​രു). മ​രു​മ​ക​ള്‍: മീ​ര കൃ​ഷ്ണ​ന്‍.

Tags : Cardiologist DrGVijayaraghavan PassedAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up