x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

വെബ് ഡെസ്ക്
Published: September 20, 2026 06:52 PM IST | Updated: September 20, 2026 06:52 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി ത്വരീബുൾ ഇസ്‌ലാമിനെയാണ് (29) പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലിസും ചേർന്ന് പിടികൂടിയത്. പുല്ലുവഴി മനക്കപ്പടി ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുറച്ചുകാലമായി ഈ പ്രതി പൊലിസിന്‍റെയും അന്വേഷണ സംഘത്തിന്‍റെയും ശക്തമായ നിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു ഇയാളുടെ കച്ചവടം.

ചെറിയ കുപ്പികളിലാക്കി രഹസ്യമായിട്ടായിരുന്നു വിൽപ്പന നടത്തിയിരുന്നത്. ഒരു കുപ്പി ഹെറോയിന് 2000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. ആസാമിൽ നിന്നാണ് കേരളത്തിലേക്ക് ആവശ്യമായ ഹെറോയിൻ എത്തിച്ചിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags : Migrant Heroin Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up