വാഗമണ്ണിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു
പാലാ: കനത്ത മഴയെ തുടർന്നു വാഗമണ്ണിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും. വഴിക്കടവിലും കാരിക്കാട് ടോപ്പിലുമാണ് ഉരുൾപൊട്ടലുണ്ടായിട്ടുള്ളത്. വഴിക്കടവ് ചെക്ക്പോസ്റ്റിന് സമീപം റോഡിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാതതം സ്തംഭിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലോടെ ആരംഭിച്ച ശക്തമായ മഴ വാഗമണ്ണിന് പുറമെ തീക്കോയി, തലനാട് തുടങ്ങി സമീപ മലയോര മേഖലകളിലും തുടരുകയാണ്.
അവധി ദിവസമായതിനാൽ വാഗമണ്ണിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ ഉൾപെടെ നിരവധി വാഹനങ്ങളാണ് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
Tags : Rain Vagamon Mudslides Landslides Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs