x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​മി​ത്തേ​രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഗ്രാ​നൈ​റ്റ് മോ​ഷ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ 

വെബ് ഡെസ്‌ക്
Published: September 20, 2026 07:31 PM IST | Updated: September 20, 2026 07:31 PM IST

പ്രതീകാത്മക ചിത്രം

മ​ല്ല​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ൽ സെ​മി​ത്തേ​രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഗ്രാ​നൈ​റ്റ് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജ​ലാ​ൽ സു​ന്ദ​ർ, പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സു​ർ​ജി​ത് , മ​ല്ല​പ്പ​ള്ളി പാ​ടി​മ​ൺ സ്വ​ദേ​ശി സ​ജി​ത്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ല്ല​പ്പ​ള്ളി​യി​ൽ ഗ്രാ​നൈ​റ്റ് വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ജ​ലാ​ൽ സു​ന്ദ​ർ ആ​ണ് ക​ട ഉ​ട​മ. ഗ്രാ​നൈ​റ്റ് ക്ഷാ​മം വ​ന്ന​തോ​ടെ​യാ​ണ് പ​ള്ളി സെ​മി​ത്തേ​രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ആ​രം​ഭി​ച്ച​ത്. 

കീ​ഴ്വാ​യ്പു​ർ സി​ഐ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തു​വ​രെ മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തെ മൂ​ന്നു പ​ള്ളി​ക​ളി​ൽ പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. 

Tags : Pathanamthitta Mallappally Crime Police Investigation CaseFile FIR

Recent News

Corehub Up