Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mallappally

Pathanamthitta

മ​ല്ല​പ്പ​ള്ളി യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു. സി​എ​സ്‌​ഐ ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കി.

വി​ശ്വാ​സം എ​ന്ന​ത് സു​പ​രി​ചി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ വി​ട്ടു​ക​ള​യു​വാ​ന്‍ ത​യാ​റാ​കു​ന്ന​താ​ണെ​ന്നും. അ​ത് അ​പ​രി​ചി​ത​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​യി മാ​റു​മെ​ന്നും ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദൈ​വ​വു​മാ​യ അ​ടി​യു​റ​ച്ച ബ​ന്ധ​ത്തി​ല്‍ നി​ന്ന് രൂ​പ​പ്പെ​ടു​ന്ന​താ​ണ് യ​ഥാ​ര്‍​ഥ വി​ശ്വാ​സം. അ​ബ്ര​ഹാ​മി​ന്‍റെ വി​ശ്വാ​സം പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ വ​ള​ര്‍​ന്ന വി​ശ്വാ​സ​മാ​ണ്. ഓ​രോ പ്ര​തി​സ​ന്ധി​യും ന​മ്മു​ടെ വി​ശ്വാ​സ​ത്തെ ശ​ക്തീ​ക​രി​ക്കു​ന്ന​താ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​വ. ഉ​മ്മ​ന്‍ പി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഷാ​ജി എം. ​ജോ​ണ്‍​സ​ന്‍ പ്രാ​ര്‍​ഥ​ന ന​യി​ച്ചു. . പി. ​ബാ​ബു ഉ​മ്മ​ൻ, ജോ​സി കു​ര്യ​ന്‍, വാ​ള​കം ജോ​ൺ, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​ച​ന ധ്വ​നി​യു​ടെ പ്ര​കാ​ശ​നം ബി​ഷ​പ് നി​ര്‍​വ​ഹി​ച്ചു. പ​ബ്ലി​സി​റ്റി ചെ​യ​ര്‍​മാ​ന്‍ റ​വ. ഷി​ബു മാ​ത്യു, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ റോ​യി​സ് വ​ര്‍​ഗീ​സ്, ജോ​ണ്‍ മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​കാ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up