x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലി​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 20, 2026 05:10 PM IST | Updated: September 20, 2026 05:10 PM IST

പിടിയിലായ റെജിൻ

കൊ​ല്ലം: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലി​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ടൂ​ർ എ​സ്ഐ ജി​നു​വി​നും സം​ഘ​ത്തി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

അ​ടൂ​ർ പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ കേ​സി​ൽ പ്ര​തി​യാ​യ റെ​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സം​ഘ​ത്തി​ലൊ​രാ​ൾ ചു​ടു​ക​ട്ട ഉ​പ​യോ​ഗി​ച്ച് എ​സ്ഐ​യു​ടെ ത​ല​യ്ക്ക​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ റെ​ജി​ൻ, രേ​ഷ്മ, ര​മ്യ, ഹ​ർ​ഷ എ​ന്നി​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : Police Kollam Crime Investigation CaseFile FIR

Recent News

Corehub Up