x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട്ട​വ​ട​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ര​ണ്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: September 20, 2026 05:37 PM IST | Updated: September 20, 2026 05:37 PM IST

വട്ടവടയിലുണ്ടായ മണ്ണിടിച്ചിൽ

ഇ​ടു​ക്കി: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടു​ക്കി വ​ട്ട​വ​ട​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ര​ണ്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. കൊ​ട്ട​ക്ക​മ്പൂ​ർ അ​മ്മ​ൻ കോ​വി​ലി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ കൊ​ട്ട​ക്ക​മ്പൂ​ർ സ്വ​ദേ​ശി​യാ​യ ബാ​ല​കൃ​ഷ്ണ​ൻ, സ​ഹോ​ദ​രി ചി​ന്നു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യ്ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. കൃഷിയിടത്തോട് ചേർന്ന താത്കാലിക ഷെ​ഡി​ന് മു​ക​ളി​ലേ​യ്ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ച്ച മു​ത​ൽ പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു.

Tags : Vattavada Landslide Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up