ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കി വട്ടവടയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.
ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. കൃഷിയിടത്തോട് ചേർന്ന താത്കാലിക ഷെഡിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഉച്ച മുതൽ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.