x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട്ട​വ​ട​യു​ടെ കു​ളി​ര്‍​മ​യി​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ മ​നം നി​റ​യും


Published: May 14, 2026 06:17 AM IST | Updated: May 14, 2026 06:17 AM IST

മ​റ​യൂ​ര്‍: കേ​ര​ളം ക​ന​ത്ത ചൂ​ടി​ല്‍ വെ​ന്തു​രു​കു​മ്പോ​ഴും കു​ളി​രേ​റ്റ് പു​ല്‍​മേ​ടു​ക​ളി​ല്‍ ദൃ​ശ്യ​ചാ​രു​ത ആ​സ്വ​ദി​ക്കാ​ന്‍ സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്ത് ഷോ​ല ദേ​ശീ​യോ​ദ്യാ​നം. വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ല്‍ പ​ഴ​ത്തോ​ട്ട​ത്താ​ണ് മൂ​ന്നാ​ര്‍ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് പു​ല്‍​മേ​ടു​ക​ളി​ല്‍ ട്രീ​ടോ​പ്പ് ലോ​ഗ് ഹൗ​സ്, ഫ്രെ​യിം ലോ​ഗ് ഹൗ​സ്, ജം​ഗി​ള്‍ ടെ​ന്‍റ് എ​ന്നി​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ ധാ​രാ​ള​മാ​യി ന​ട്ടു​പ​രി​പാ​ലി​ച്ചു​വ​ന്നി​രു​ന്ന വാ​റ്റി​ല്‍, ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ള്‍ പി​ഴു​തു​മാ​റ്റി പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന​ത്തി​ലൂ​ടെ പു​ല്‍​മേ​ടു​ക​ളാ​ക്കി​യ സ്ഥ​ല​ത്താ​ണ് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യി​ലൂ​ടെ പ്ര​കൃ​തി​യെ തൊ​ട്ട​റി​യാ​ന്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

50 ഹെ​ക്ട​ര്‍ സ്ഥ​ല​മാ​ണ് പു​ല്‍​മേ​ടു​ക​ളാ​ക്കി മാ​റ്റി​യ​ത്. പ​ഴ​ത്തോ​ട്ടം ഉ​ള്‍​പ്പെ​ടു​ന്ന ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്‍റെ പ്ര​കൃ​തിഭം​ഗി ആ​സ്വ​ദി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും സ്വാ​ഭാ​വി​ക വ​ന​ങ്ങ​ള്‍ പു​ന​ഃസ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ നേ​രി​ട്ട് അ​നു​ഭ​വി​ക്കാ​നും ഇ​വി​ടെ​യെ​ത്തി​യാ​ല്‍ മ​തി. ബ​ഫ​ര്‍ സോ​ണി​ലെ പാ​ത​യി​ലൂ​ടെ​യു​ള്ള ട്ര​ക്കിം​ഗ്, ലോ​ഗ് ഹൗ​സ്, ഫ്രെ​യിം ലോ​ഗ് ഹൗ​സ്, ജ​ങ്കി​ള്‍ ടെ​ന്‍റ് എ​ന്നി​വ​യി​ലു​ള്ള താ​മ​സസൗ​ക​ര്യം, പ​ക്ഷിനി​രീ​ക്ഷ​ണം, ക​ഫ്റ്റീ​രി​യ എ​ന്നി​വ​യെ​ല്ലാം വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് സമ്മാനി​ക്കു​ന്ന​ത്.

വേ​റി​ട്ട അ​നു​ഭ​വം

വേ​റി​ട്ട് കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം മൂ​ന്നു പേ​ര്‍​ക്ക് താ​മ​സി​ക്കാ​വു​ന്ന​താ​ണ് ലോ​ഗ് ഹൗ​സ്. യൂ​ക്കാ​ലി, വാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ​ബാ​ല്‍​ക്ക​ണി​ക്കും സി​റ്റൗ​ട്ടി​നും പു​റ​മേ ബ​യോ ടോ​യ്‌​ല‌റ്റ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ര​ത്ത​ടി ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ഫ്രെ​യിം ലോ​ഗ് ഹൗ​സി​ലെ​ത്തി​യാ​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് താ​മ​സി​ക്കാ​നാ​കും.

ബ​യോ ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​വു​മു​ണ്ട്. ഒ​രേ സ​മ​യം മൂ​ന്നു പേ​ര്‍​ക്ക് താ​മ​സി​ക്കാ​വു​ന്ന​താ​ണ് ജം​ഗി​ള്‍ ടെന്‍റ്. ര​ണ്ടു മു​റി​ക​ളു​ള്ള ഇ​തി​ല്‍ അ​റ്റാ​ച്ച്ഡ് ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​വു​മു​ണ്ട്.​ ട്ര​ക്കിം​ഗി​നും പ​ക്ഷി​നി​രീ​ക്ഷ​ണ​ത്തി​നും പ​റ്റി​യ ഇ​ട​മാ​ണി​ത്. പ​ഴ​ത്തോ​ട്ടം പു​നഃ​സ്ഥാ​പ​ന ക്യാ​മ്പ് ഷെ​ഡില്‍നി​ന്ന് ആ​രം​ഭി​ച്ച് ഇ​ടി​വ​ര​ഷോ​ല വ്യൂ ​പോ​യി​ന്‍റ്, പ​ഴ​ത്തോ​ട്ടം വ്യൂ ​പോ​യി​ന്‍റ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ മൂ​ന്നു കി​ലോ​മീ​റ്റ​റാ​ണ് ട്ര​ക്കിം​ഗ്. പ​ക്ഷി​ക​ളു​ടെ ചി​ല​മ്പ​ലും വ​ര്‍​ണക്കാ​ഴ്ച​ക​ളു​മെ​ല്ലാം ആ​സ്വ​ദി​ച്ചാ​കും ഈ ​യാ​ത്ര.
രാ​ത്രി, പ്ര​ഭാ​തഭ​ക്ഷ​ണ​മ​ട​ക്കം ര​ണ്ടു ​പേ​ര്‍​ക്ക് 3,000 രൂ​പ​യാ​ണ് നി​ര​ക്ക്. അ​ധി​ക​മു​ള്ള ആ​ളു​ക​ള്‍​ക്ക് 1,000 രൂ​പ വീ​തം കൂ​ടു​ത​ലാ​യി ന​ല്‍​ക​ണം. വി​ദേ​ശി​ക​ള്‍​ക്ക് 6,000 രൂ​പ​യാ​ണ് നി​ര​ക്ക്.​ ട്ര​ക്കിം​ഗ് നി​ര​ക്ക് ഒ​രാ​ള്‍​ക്ക് 300 രൂ​പ എ​ന്ന തോ​തി​ലാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Tags : nattu vishesham The cool breeze Vattavada

Recent News

Corehub Up