x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രേ എ​ഐ സഹായത്തോടെ നൂതന വാക്സിൻ വികസിപ്പിച്ചു


Published: June 6, 2026 03:02 AM IST | Updated: June 6, 2026 03:02 AM IST

ല​​​​ണ്ട​​​​ൻ: ലോ​​​​ക​​​​ത്തെ​​​​യാ​​​​കെ ഭീ​​​​തി​​​​യി​​​​ലാ​​​​ഴ്ത്തു​​​​ന്ന പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ​​​​ക്കും വൈ​​​​റ​​​​സ് വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ മു​​​​ൻ​​​​കൂ​​​​ട്ടി പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള സൂ​​​​പ്പ​​​​ർ ആ​​​​ന്‍റി​​​​ജ​​​​ൻ വാ​​​​ക്സി​​​​ൻ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത് ഗ​​​​വേ​​​​ഷ​​​​ക​​​​ർ.

ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി കൃ​​​​ത്രി​​​​മ​​​​ബു​​​​ദ്ധി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത വാ​​​​ക്സി​​​​ൻ ഘ​​​​ട​​​​കം മ​​​​നു​​​​ഷ്യ​​​​രി​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ച​​​​താ​​​​യി കേം​​​​ബ്രി​​​​ജ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഏ​​​​ക​​​​ദേ​​​​ശം 200 പേ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ന​​​​ട​​​​ത്തു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ പ​​​​ഠ​​​​നം വാ​​​​ക്സി​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി എ​​​​ത്ര​​​​ത്തോ​​​​ളം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കും.

നി​​​​ല​​​​വി​​​​ലെ കോ​​​​വി​​​​ഡ് വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല ഭാ​​​​വി​​​​യി​​​​ൽ മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്കു പ​​​​ക​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള വൈ​​​​റ​​​​സു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന വാ​​​​ക്സി​​​​നാ​​​​ണ് ഇ​​​​തെ​​​​ന്നാ​​​​ണ് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.

കോ​​​​വി​​​​ഡ് വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു​​​​പു​​​​റ​​​​മെ, സീ​​​​സ​​​​ണ​​​​ൽ ഫ്ലൂ, ​​​​പ​​​​ക്ഷി​​​​പ്പ​​​​നി, എ​​​​ബോ​​​​ള തു​​​​ട​​​​ങ്ങി​​​​യ വൈ​​​​റ​​​​സു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള എ​​​​ഐ വാ​​​​ക്സി​​​​നു​​​​ക​​​​ളു​​​​ടെ ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

വാ​​​​ക്സി​​​​ൻ നി​​​​ർ​​​​മാ​​​​ണ​​​രം​​​​ഗ​​​​ത്ത് എ​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ വ​​​​ലി​​​​യൊ​​​​രു കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​മാ​​​​ണെ​​​​ന്നും ഭാ​​​​വി​​​​യി​​​​ലെ മ​​​​ഹാ​​​​മാ​​​​രി​​​​ക​​​​ളെ മു​​​​ൻ​​​​കൂ​​​​ട്ടി ക​​​​ണ്ട് പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​തു സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും ശാ​​​​സ്ത്ര​​​​ലോ​​​​കം വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.

Tags : vaccine developed infectious diseases AI

Recent News

Corehub Up