കൊച്ചി: സംസ്ഥാനത്തു പാല് വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കമ്മീഷന് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി പാല് വിതരണക്കാരുടെ സംഘടനയായ ഓള് കേരള മില്‍ക് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ഓഫ് കൈരളി (എഎംഡിഎകെ). വര്‍ധിപ്പിച്ച വിലയുടെ 25 ശതമാനം വിതരണക്കാര്‍ക്കു നല്‍കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
മില്‍മയും മറ്റു സ്വകാര്യ കമ്പനികളും നിലവില്‍ 10 മുതല്‍ 15 ശതമാനം വരെയാണു കമ്മീഷന് നല്‍കുന്നത്. ഇന്ധനവിലയിലടക്കം വര്‍ധനയുണ്ടായ സാഹചര്യത്തില്‍ നിലവിലെ നിരക്കില്‍ മുന്നോട്ടുപോകാന്‍ പ്രയാസമാണെന്ന് അസോസിയേഷന് പ്രസിഡന്റ് വി.പി. മുഹമ്മദ് ഷമീം പറഞ്ഞു.
Tags : Milk price hike milma