x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​കി​ൽ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ മ​രി​ച്ചു


Published: June 6, 2026 01:38 AM IST | Updated: June 6, 2026 01:38 AM IST

ഇ​​​രി​​​ട്ടി: കു​​​ട​​​ക് ജി​​​ല്ല​​​യി​​​ലെ പൊ​​​ന്ന​​​മ്പേ​​​ട്ട് താ​​​ലൂ​​​ക്കി​​​ലെ കാ​​​പ്പി എ​​​സ്റ്റേ​​​റ്റി​​​ലു​​​ണ്ടാ​​​യ കാ​​​ട്ടാ​​​ന​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഭാ​​​ര്യ മ​​​രി​​​ച്ചു.

നാ​​​ഗാ​​​ലാ​​​ൻ​​​ഡ് കേ​​​ഡ​​​റി​​​ലെ 1991 ബാ​​​ച്ച് ഐ​​​പി​​​എ​​​സു​​​കാ​​​ര​​​നാ​​​യ എ. ​​​സു​​​നി​​​ൽ അ​​​ച്ചാ​​​യ​​​യു​​​ടെ ഭാ​​​ര്യ സ​​​ന്ധ്യ അ​​​ച്ചാ​​​യ​​​യാ​​​ണ് (51) മ​​​രി​​​ച്ച​​​ത്. തി​​​ത്തി​​​മ​​​ത്തി​​​ക്ക​​​ടു​​​ത്ത കൊ​​​ണ​​​ന​​​ക്ക​​​ട്ടെ ഗ്രാ​​​മ​​​ത്തി​​​ലെ എ​​​സ്റ്റേ​​​റ്റി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സ​​​ന്ധ്യ​​​യും മ​​​റ്റു ര​​​ണ്ടു പേ​​​രും എ​​​ത്തി​​​യ​​​പ്പോ​​​ൾ എ​​​സ്റ്റേ​​​റ്റി​​​ന​​​ക​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ന ഇ​​​വ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ നി​​​സാ​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സ​​​ന്ധ്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​മ​​​ധ്യേ​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്.

Tags : IPS officer Kudak wild Elephant attack Wife killed

Recent News

Corehub Up