x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ഉ​പ​ദേ​ശ​ക സ​മി​തി രൂ​​​​പീ​​​​ക​​​​രി​​​​ക്കും​​​​


Published: June 6, 2026 02:57 AM IST | Updated: June 6, 2026 02:57 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ല​​​​ഘൂ​​​​ക​​​​രി​​​​ക്കാ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി​​​​ക​​​​ള്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ണ്‍. വ​​​​നം​​​​വ​​​​കു​​​​പ്പ് ആ​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി​​​​യി​​​​ല്‍ ക​​​​ര്‍​ഷ​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, വ​​​​നാ​​​​ശ്രി​​​​ത സ​​​​മൂ​​​​ഹ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, വി​​​​ഷ​​​​യ വി​​​​ദ​​​​ഗ്ധ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തും. വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളെ ആ​​​​ക​​​​ര്‍​ഷി​​​​ക്കാ​​​​ത്ത​​​​തോ അ​​​​ക​​​​റ്റി നി​​​​ര്‍​ത്തു​​​​ന്ന​​​​തോ ആ​​​​യി​​​​ട്ടു​​​​ള്ള വി​​​​ള​​​​ക​​​​ള്‍, കാ​​​​ര്‍​ഷി​​​​ക രീ​​​​തി​​​​ക​​​​ള്‍, സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ യോ​​​​ജി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് മി​​​​ക​​​​ച്ച വ​​​​രു​​​​മാ​​​​നം പ്ര​​​​ദാ​​​​നം ചെ​​​​യ്യു​​​​ന്ന കൃ​​​​ഷിരീ​​​​തി​​​​ക​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും കൃ​​​​ഷി​​​​വ​​​​കു​​​​പ്പ്, കേ​​​​ര​​​​ള കാ​​​​ര്‍​ഷി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല, വ​​​​ന​​​​ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്രം, ക​​​​ര്‍​ഷ​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി രൂ​​​​പ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കും. കാ​​​​ര്‍​ഷി​​​​ക ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന്‍​മാ​​​​ര്‍, കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍, ക​​​​ര്‍​ഷ​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മാ​​​​യി ച​​​​ര്‍​ച്ച ചെ​​​​യ്ത് പ​​​​ദ്ധ​​​​തി​​​​ക്ക് രൂ​​​​പം ന​​​​ല്‍​കും.

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​ര​​​​യാ​​​​യ​​​​വ​​​​ര്‍​ക്കു​​​​ള്ള മെ​​​​ച്ച​​​​പ്പെ​​​​ട്ട ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വി​​​​ത​​​​ര​​​​ണം സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ന് വ​​​​നം, റ​​​​വ​​​​ന്യു, ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണം, കൃ​​​​ഷി, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണം വ​​​​കു​​​​പ്പു​​​​ക​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് പോ​​​​ര്‍​ട്ട​​​​ല്‍ ത​​​​യാ​​​​റാ​​​​ക്കും.

ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യും വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കും.

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ജീ​​​​വ​​​​ന്‍ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍​ക്കും പ​​​​രി​​​​ക്കു പ​​​​റ്റു​​​​ന്ന​​​​വ​​​​ര്‍​ക്കും അ​​​​ര്‍​ഹ​​​​മാ​​​​യ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ക​​​​ണ​​​​ക്കാ​​​​ക്കി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​ര്‍​ഗ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കാ​​​​ന്‍ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്കും.

വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ള്‍ കാ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന കൃ​​​​ഷി​​​​നാ​​​​ശം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും ന​​​​ല്‍​കി​​​​വ​​​​രു​​​​ന്ന ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണെ​​​​ന്നും ഇ​​​​വ കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​വി​​​​ധ ക​​​​ര്‍​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ഇ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​ഠി​​​​ച്ചു റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​വാ​​​​ന്‍ ഒ​​​​രു ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും വ​​​​നം​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Tags : Wildlife attacks Advisory committee formed Shibu baby John

Recent News

Corehub Up